Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightയൂ​​ത്ത് ഫോ​​റം...

യൂ​​ത്ത് ഫോ​​റം ഫൂ​​ട്ട്സാ​​ല: അ​​ത്​​ല​​റ്റി​​കോ ഡി ​​ഖ​​ത്ത​​ർ ജേ​​താ​​ക്ക​​ൾ

text_fields
bookmark_border
യൂ​​ത്ത് ഫോ​​റം ഫൂ​​ട്ട്സാ​​ല: അ​​ത്​​ല​​റ്റി​​കോ ഡി ​​ഖ​​ത്ത​​ർ ജേ​​താ​​ക്ക​​ൾ
cancel
camera_alt?????????????????? ??????????????????? ?? ??????????? ?????????? ???????? ?????? ????????????????? ?????????? ???????????? ???????? ???????????

ദോ​​ഹ: യൂ​​ത്ത് ഫോ​​റം ഖ​​ത്ത​​ർ സം​​ഘ​​ടി​​പ്പി​​ച്ച ഫൂ​​ട്ട്സാ​​ല 2019 ഫൈ​​വ്സ് ഫു​​ട്ബാ​​ൾ ടൂ​​ർ​​ണ​​മെ​​ൻ​റി​​ൽ അ​​ത്​​ല​റ്റി​​കോ ഡി ​​ഖ​​ത്ത​​ർ ജേ​​താ​​ക്ക​​ളാ​​യി. അ​​ൽ അ​​റ​​ബി സ്പോ​​ർ​​ട്സ് ക്ല​​ബി​​ൽ ന​​ട​​ന്ന ക​​ലാ​​ശ​​പ്പോ​​രാ​​ട്ട​​ത്തി​​ൽ എ​​ഫ്.​സി ​കൊ​​ച്ചി​​നെ ര​​ണ്ടി​​നെ​​തി​​രെ മൂ​​ന്ന് ഗോ​​ളു​​ക​​ൾ​​ക്കാ​ണ്​ ഇ​വ​ർ തോ​​ൽ​​പി​​ച്ച​ത്. വാ​​ശി​​യേ​​റി​​യ സെ​​മി ഫൈ​​ന​​ൽ മ​​ത്സ​​ര​​ങ്ങ​​ളി​​ൽ സോ​​ക്ക​​ർ എ​​ഫ്സി​​യെ​​യും ഫ്രൈ​​ഡേ എ​​ഫ്സി​​യെ​​യും തോ​​ൽ​​പി​​ച്ചാ​​ണ് ടീ​​മു​​ക​​ൾ ഫൈ​​ന​​ലി​​ലേ​​ക്ക് യോ​​ഗ്യ​​ത നേ​​ടി​​യ​​ത്. ഇ​​ന്ത്യ​​യു​​ടെ രാ​​ജ്യാ​​ന്ത​​ര അ​​ത്​​ല​റ്റി​​ക്സ്​ താ​​ര​​വും ഏ​​ഷ്യ​​ൻ ചാ​​മ്പ്യ​​ൻ​​ഷി​​പ് വെ​​ങ്ക​​ല മെ​​ഡ​​ൽ ജേ​​താ​​വു​​മാ​​യ എം.​​പി ജാ​​ബി​​റി​​െൻറ കി​​ക്കോ​​ഫോ​​ടെ​യാ​ണ്​ ടൂ​ർ​ണ​മ​െൻറ്​ തു​ട​ങ്ങി​യ​ത്. ദോ​​ഹ​​യി​​ലെ 29 പ്ര​​മു​​ഖ ടീ​​മു​​ക​​ൾ പ​​ങ്കെ​​ടു​​ത്തു. മി​​ക​​ച്ച ക​​ളി​​ക്കാ​​ര​​നാ​​യി അ​ത്​​ല​​റ്റി​​കോ ഡി ​​ഖ​​ത്ത​​റി​​​െൻറ അ​​മീ​​നെ തി​​ര​​ഞ്ഞെ​​ടു​​ത്തു.


സ​​മാ​​പ​​ന ച​​ട​​ങ്ങി​​ൽ യൂ​​ത്ത് ഫോ​​റം പ്ര​​സി​​ഡ​ൻ​റ്​ ജം​​ഷീ​​ദ് ഇ​​ബ്രാ​​ഹീം, ടൈ​​റ്റി​​ൽ സ്പോ​​ൺ​​സ​​ർ സ്പീ​​ഡ് ലൈ​​ൻ പ്രി​​ൻ​റി​ങ്​ പ്ര​​സ്​ ഡ​​യ​​റ​​ക്ട​​ർ ഷ​​മീം ഉ​​സ്മാ​​ൻ എ​​ന്നി​​വ​​ർ ട്രോ​​ഫി​​ക​​ൾ കൈ​​മാ​​റി. സ​​പ്പോ​​ർ​​ട്ടി​ങ്​ സ്പോ​​ൺ​​സ​​ർ ഫാ​​സ്​​റ്റ്​ ട്രാ​​ക്ക് ഓ​​ട്ടോ പാ​​ർ​​ട്ട്സ് മ​​നേ​​ജ​​ർ നി​​യാ​​സ്, മെ​​ഡി​​ക്ക​​ൽ പാ​​ർ​​ട്ട്ണ​​ർ ഇ​​മാ​​റാ മെ​​ഡി​​ക്ക​​ൽ​​സ് മാ​​നേ​​ജ​​ർ അ​​മീ​​ൻ അ​​ന്നാ​ര, യൂ​​ത്ത് ഫോ​​റം ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ഹാ​​രി​​സ് പു​​തു​​ക്കൂ​​ൽ, വൈ​​സ് പ്ര​​സി​​ഡ​​ൻ​റ്​ ഷ​​ബീ​​ർ ഒ​​ത​​ളൂ​​ർ, യൂ​​ത്ത് ഫോ​​റം സ്പോ​​ർ​​ട്സ് ക​​ൺ​​വീ​​ന​​ർ ഷ​​ഫീ​​ഖ് അ​​ലി, ഇ​​വ​​ൻ​റ്​ ക​​ൺ​​വീ​​ന​​ർ ഹാ​​മി​​ദ് അ​​ലി തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു. മു​അ്​​മി​​ൻ, ഷി​​ബ്​​ലു ​റ​ഹ്​​മാ​​ൻ, ഷ​​മീ​​ർ, ഹ​​ക്കീം, ഹ​​ബീ​​ബ് എ​ന്നി​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:youth forumqatar-gulf newsfoot saala
News Summary - youth forum-foot saala-qatar-gulf news
Next Story