യൂത്ത് ഫോറം എക്സ്പാർട്ടിന് ഇന്ന് തുടക്കം
text_fieldsRepresentational Image
ദോഹ: യൂത്ത് ഫോറം ഖത്തർ പ്രവാസികൾക്കായി സംഘടിപ്പിക്കുന്ന കലാമേള എക്സ്പാർട്ട് 2023ന് വ്യാഴാഴ്ച തുടക്കമാവും. കഥാരചന, കവിതാരചന, കാർട്ടൂൺ, കാലിഗ്രഫി, ചിത്രരചന തുടങ്ങിയ സ്റ്റേജിതര മത്സര ഇനങ്ങളാണ് വ്യാഴം, വെള്ളി ദിവസങ്ങളിലായി നടക്കുക. മോണോ ആക്ട്, പദ്യംചൊല്ലൽ, മാപ്പിളപ്പാട്ട്, പ്രസംഗം, മിമിക്രി തുടങ്ങിയ വ്യക്തിഗത ഇനങ്ങളിലും നാടൻപാട്ട്, സ്കിറ്റ്, സംഘഗാനം, മൈമിങ് തുടങ്ങിയ ഗ്രൂപ് ഇനങ്ങളിലുമുള്ള മത്സരങ്ങൾ ഒക്ടോബർ 13 വെള്ളിയാഴ്ച രാവിലെ മുതൽ നടക്കും.
ഫ്രണ്ട്സ് ഓഫ് സിറ്റി എക്സ്ചേഞ്ച്, അന്‍സാര്‍ അലുമ്നി അസോസിയേഷൻ, ശാന്തപുരം അൽജാമിഅ അലുമ്നി ഖത്തർ, ഖത്തർ വാണിമേല്‍ പ്രവാസി ഫോറം, ഖത്തർ എം.ഇ.എ അലുമ്നി അസോസിയേഷൻ, പി.എസ്.എം.ഒ കോളജ് അലുമ്നി അസോസിയേഷൻ ഖത്തർ, റിമെംബറൻസ് തിയറ്റർ ഖത്തർ ചാപ്റ്റർ, ലാൽകെയർസ് ആൻഡ് മോഹൻലാൽ ഫാൻസ് ഓൺലൈൻ യൂനിറ്റ് ഖത്തർ, യുനീക് ഖത്തർ, അൽ ഖത്തർ, ഇമ ഖത്തർ, ചായപ്പീട്യ ഖത്തർ എന്നീ 12 ടീമുകളാണ് എക്സ്പാർട്ടിന്റെ ആദ്യ എഡിഷനിൽ മാറ്റുരക്കുന്നത്. സമാപന സെഷനിൽ കലാസാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. ആദ്യ സ്ഥാനങ്ങളിലെത്തുന്നവർക്ക് മെമന്റോയും സർട്ടിഫിക്കറ്റുകളും സമ്മാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

