യൂത്ത്ഫോറം എക്സ്പാര്‍ട്ട്: റിമംബറന്‍സ് തിയറ്റര്‍ ഓവറോൾ ചാമ്പ്യന്മാര്
text_fieldsയൂത്ത്ഫോറം സംഘടിപ്പിച്ച എക്സ്പാര്‍ട്ട് കലാമേളയിൽ ഓവറോൾ ജേതാക്കളായ റിമംബറന്‍സ് തിയറ്റര്‍ ട്രോഫി ഏറ്റുവാങ്ങുന്നു
ദോഹ: യൂത്ത്ഫോറം സംഘടിപ്പിച്ച എക്സ്പാര്ട്ടില് 96 പോയന്റ് കരസ്ഥമാക്കി റിമംബറന്‍സ് തിയറ്റര്‍ ഓവറോള്‍ ചാമ്പ്യന്മാരായി. ചായപ്പീട്യ ഖത്തർ (66), അല്‍ ജാമിഅ ശാന്തപുരം അലൂംനി ( 56) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഫ്രണ്ട്സ് ഓഫ് സിറ്റി എക്സ്ചേഞ്ചിന്റെ ഷാനിബ് എം. ഷംസുദ്ദീന് മേളയുടെ താരമായും അല ഖത്തർ മികച്ച ടീമായും തിരഞ്ഞെടുക്കപ്പെട്ടു.
സമാപന ചടങ്ങിൽ സെന്റര്‍ ഫോർ ഇന്ത്യന്‍ കമ്യൂണിറ്റി പ്രസിഡന്റ് ടി.കെ. ഖാസിം, യൂത്ത്ഫോറം പ്രസിഡന്റ് എസ്.എസ് മുസ്തഫ, വൈസ് പ്രസിഡന്റുമാരായ അസ്ലം തൗഫീഖ്, അസ്ലം ഈരാറ്റുപേട്ട, എക്സ്പാര്‍ട്ട് കമ്മിറ്റി വൈസ് ചെയര്മാന് സല്മാന് ആല് പറമ്പില്‍, ജനറല്‍ കണ്‍വീനര്‍ ജസീം സി.കെ എന്നിവര്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. സ്റ്റേജിതര ഇനങ്ങളിൽ കഥരചന, കവിതരചന, കാർട്ടൂൺ, കാലിഗ്രഫി, ചിത്രരചന മത്സരങ്ങളും സ്റ്റേജിനങ്ങളിൽ മോണോ ആക്ട്, പദ്യംചൊല്ലൽ, മാപ്പിളപ്പാട്ട്, പ്രസംഗം, മിമിക്രി, നാടൻപാട്ട്, സ്കിറ്റ്, സംഘഗാനം, മൈമിങ് മത്സരങ്ങളുമാണ് അരങ്ങേറിയത്.
സംവിധായകന് അമീന് അസ്ലം, സിനിമാതാരം പ്രശാന്ത് വര്‍മ തുടങ്ങി കലാരംഗത്തെ നിരവധി പ്രമുഖര്‍ വിധികര്‍ത്താക്കളായെത്തി. മത്സരങ്ങൾ മികച്ച നിലവാരം പുലര്‍ത്തിയതായി ജഡ്ജസ് അഭിപ്രായപ്പെട്ടു. പ്രവാസത്തിന്റെ പരിമിതിക്കുള്ളില്‍ പരിശീലനത്തിനും മറ്റും സമയം കണ്ടെത്തിയ കലാകാരന്മാരെ മുഴുവൻ വിധികർത്താക്കളും അഭിനന്ദിച്ചു. വിദ്വേഷം വിറ്റഴിക്കപ്പെടുന്ന കാലത്ത് പരസ്പരം തിരിച്ചറിയുക, സൗഹൃദങ്ങൾ വ്യാപിക്കുക, പ്രവാസത്തിന്റെ തിരക്കുകൾ മൂലം മണ്ണടിഞ്ഞുകിടക്കുന്ന സർഗശേഷികൾക്ക് പുതുജീവൻ നൽകുക തുടങ്ങിയവയായിരുന്നു എക്സ്പാർട്ട് 2023ന്റെ ലക്ഷ്യം.
മേളയുടെ താരമായി തിരഞ്ഞെടുത്ത ഷാനിബ് എം. ഷംസുദ്ദീന്
ഉപഹാരം നൽകുന്നു
എക്സ്പാര്‍ട്ട് കണ്‍വീനര്‍മാരായ അലി അജ്മല്‍, റബീഹ് സമാന്, നജീബ് താരി, യൂത്ത്ഫോറം ജനറല്‍ സെക്രട്ടറി അബ്സല്‍ അബ്ദുട്ടി, സെക്രട്ടറിമാരായ ഹബീബ് റഹ്മാൻ, സുഹൈല്‍ അബ്ദുല്ല, സെക്രട്ടറിമാരായ നബീല്‍ കെ.സി തുടങ്ങിയവര്‍ വിവിധ മത്സര ഇനങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാന ദാനം നിര്‍വഹിച്ചു. യൂത്ത്ഫോറം കേന്ദ്ര സമിതിയംഗങ്ങളായ അഹമ്മദ് അന്‍വര്‍, മുഫീദ് ഹനീഫ, മുഹമ്മദ് എം. ഖാദര്‍, ആദില്‍ ഒ.പി, ആരിഫ് അഹമ്മദ്, ജസീര്‍ സാഗര്‍, ശുഐബ് നദ്വി, സമദ് കൊടിഞ്ഞി, അബ്ദുല്‍ ശുക്കൂര്‍ സംഘാടക സമിതിയംഗങ്ങളായ മുഹ്സിന് കാപ്പാടന്‍, മുഹമ്മദ് അബ്ദുറഹ്മാൻ ടി.കെ, ബിന്‍ഷാദ് പുനത്തില്‍, അസ്ജദ് അലി, മുഹ്സിന് മുഹമ്മദ്, നസിം വി.കെ തുടങ്ങിയവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

