യൂത്ത് ഫോറം ദോഹ റമദാൻ മീറ്റ് ഇന്ന്
text_fieldsറഗാദ് അൽതിക്രീതി, ഫാ. റെജി മാത്യു, ശൈഖ് അഹ്മദ് കുട്ടി
ദോഹ: യൂത്ത് ഫോറം ഖത്തർ സംഘടിപ്പിക്കുന്ന ഒമ്പതാമത് റമദാൻ സംഗമം ഇന്ന് നടക്കും. ദോഹ അന്താരാഷ്ട്ര മതാന്തര സംവാദ കേന്ദ്ര (ഡി.ഐ.സി.ഐ.ഡി) ത്തിെൻറ സഹകരണത്തോടെ യൂത്ത് ഫോറം ഫേസ്ബുക്ക്/യുട്യൂബ് വഴി തത്സമയ പ്രക്ഷേപണമായാണ് നടക്കുക. ഏപ്രിൽ 30ന് ഖത്തർ സമയം 1:30 ന് ആരംഭിക്കുന്ന പരിപാടി ഡി.ഐ.സി.ഐ.ഡി ചെയർമാൻ ഡോ. ഇബ്രാഹിം ബിൻ സാലിഹ് അൽ നുഐമി ഉദ്ഘാടനം ചെയ്യും.
മുസ്ലിം അസോസിയേഷൻ ഓഫ് ബ്രിട്ടൻ പ്രസിഡൻറ് റഗാദ് അൽതിക്രിതി മുഖ്യപ്രഭാഷണം നടത്തും. കോട്ടയം ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി ഡീൻ ഫാ. ഡോ.റെജി മാത്യു, ടൊറണ്ടോ ഇസ്ലാമിക് സെൻറർ റെസിഡൻറ് സ്കോളർ ശൈഖ് അഹ്മദ്കുട്ടി, സി.ഐ.സി ഖത്തർ പ്രസിഡൻറ് കെ. ടി. അബ്ദുറഹ്മാൻ, യൂത്ത്ഫോറം ഖത്തർ പ്രസിഡൻറ് എസ്.എസ്. മുസ്തഫ തുടങ്ങിയർ പങ്കെടുക്കും.

