യൂത്ത്ഫോറം രക്തദാന ക്യാമ്പ് ഇന്ന്
text_fieldsദോഹ: രാജ്യത്തെ ബ്ലഡ് ബാങ്കുകളിൽ രക്തക്ഷാമം മറികടക്കാൻ ഹമദ് മെഡിക്കൽ കോർപറേഷന് പിന്തുണയായി യൂത്ത്ഫോറം ഖത്തർ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണി മുതൽ വൈകീട്ട് അഞ്ചുവരെയാണ് യൂത്ത്ഫോം കോമ്പൗണ്ടിൽ ക്യാമ്പ് ഒരുക്കുന്നത്.
10 വർഷമായി ഖത്തറിലെ വിവിധ മേഖകളിൽ സജീവ സാന്നിധ്യമായ യൂത്ത്ഫോറം ഖത്തർ കഴിഞ്ഞ ഒന്നരവർഷത്തിനിടെ ഇത് നാലാം തവണയാണ് വിപുലമായ രക്തദാന ക്യാമ്പിനായൊരുങ്ങുന്നത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു അവസാന ക്യാമ്പ്.
യൂത്ത്ഫോറം പ്രവർത്തകർ ഉൾപ്പെടെ, യുവാക്കളുടെയും മറ്റും സജീവ പങ്കാളിത്തത്തോടെയാണ് ക്യാമ്പ് നടക്കാറുള്ളത്.
രക്തദാന ക്യാമ്പിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 77327656.