കായിക മികവിലൂടെ യുവതലമുറ;പദ്ധതിയുമായി കായിക മന്ത്രാലയം
text_fieldsകായിക-യുവജന മന്ത്രാലയം സ്പോർട്സ് സ്ട്രാറ്റജി പ്രചാരണത്തിന്റെ ഭാഗമായി ലുസൈലിൽ ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യുന്നു
ദോഹ: സ്പോർട്സിനും ആരോഗ്യകരമായ ജീവിതത്തിനും ഊന്നൽ നൽകി കരുത്തുറ്റ തലമുറയെ കെട്ടിപ്പടുക്കുന്ന പുതിയ പദ്ധതിയുമായി ഖത്തർ കായിക, യുവജന മന്ത്രാലയം. ‘നിലവാരമുള്ള ജീവിതവും, ഭാവി സന്നദ്ധമായ യുവത്വവും’ എന്ന മുദ്രവാക്യവുമായി പുതിയ സ്ട്രാറ്റജി മന്ത്രാലയം നേതൃത്വത്തിൽ പ്രഖ്യാപിച്ചു.
കായിക ജീവിതം എല്ലാവരിലേക്കും പകർന്ന് പൊതുജനാരോഗ്യം മെച്ചപ്പെടുത്തുകയും രോഗസാധ്യത കുറക്കുകയുമാണ് സ്ട്രാറ്റജിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. കായിക, ആരോഗ്യക്ഷമത മേഖലയിലെ സുസ്ഥിര വികസനത്തിന് വഴിയൊരുക്കുന്നതാണ് സ്പോർട്സ് ആൻഡ് യൂത്ത് എക്സലൻസ് സ്ട്രാറ്റജിയെന്ന് കായിക-യുവജന മന്ത്രി ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹ്മദ് ആൽഥാനി പറഞ്ഞു.
കായിക മേഖലയിലെ വിവിധ പങ്കാളികളുമായി ചേർന്ന് ‘ക്വാളിറ്റി ലൈഫ്, ഫ്യൂച്ചർ റെഡി യൂത്ത്’ സ്ട്രാറ്റജിയുടെ ലക്ഷ്യങ്ങൾ യാഥാർഥ്യമാക്കാൻ ശ്രമിക്കും. ഖത്തർ ദേശീയ വിഷൻ 2030ന്റെ ഭാഗമാണ് സ്പോർട്സ് സ്ട്രാറ്റജിയെന്ന് മന്ത്രാലയം അണ്ടർ സെക്രട്ടറി എൻജി. യാസിർ ബിൻ അബ്ദുല്ല അൽ ജമാൽ പറഞ്ഞു. വിവിധ മാർഗങ്ങളിലൂടെ കാമ്പയിൻ പ്രചാരണവും മന്ത്രാലയം ആസൂത്രണം ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

