ബൈക്കിൽ അഭ്യാസം; യുവാവ് അറസ്റ്റിൽ
text_fieldsഅപകടകരമായ രീതിയിൽ ബൈക്കിൽ അഭ്യാസം നടത്തുന്ന യുവാവ്
ദോഹ: സ്പോർട്സ് ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. ആഡംബര ബൈക്കിന് മുകളിൽ കയറിനിന്നും പിടിവിട്ടും ഓടിക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് യുവാവിനെതിരെ നടപടി സ്വീകരിച്ചത്. വണ്ടിയോടിച്ച ആൾക്കെതിരെ നിയമനടപടി സ്വീകരിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. ലുസൈലില്നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. റോഡിലെ മറ്റു യാത്രക്കാർക്കും വാഹനങ്ങൾക്കും അപകടം വരുത്തുന്ന പ്രവൃത്തിയാണ് യുവാവിൽനിന്നുണ്ടായതെന്ന് അധികൃതർ പറഞ്ഞു. രാജ്യത്തെ ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

