നമ്മുടെ അടുക്കളത്തോട്ടം യങ് ഫാർമർ കോണ്ടസ്റ്റ് വിജയികളെ പ്രഖ്യാപിച്ചു
text_fieldsദോഹ: കുട്ടികളിൽ കൃഷിയോടുള്ള താൽപര്യം വളർത്തുക എന്ന ലക്ഷ്യത്തോടെ നമ്മുടെ അടുക്കളത്തോട്ടം ദോഹ സംഘടിപ്പിച്ച 'നാട് യങ് ഫാർമർ കോണ്ടസ്റ്റ് – സീസൺ 5 വിജയികളെ പ്രഖ്യാപിച്ചു. ഖത്തറിലെ വിവിധ ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഈ മത്സരം, കുട്ടികളിൽ കൃഷിയോടുള്ള സ്നേഹവും ഉത്തരവാദിത്തബോധവും വളർത്തുന്നതിനുള്ള മകച്ച വേദിയാണ്. മികച്ച കൃഷിരീതി, തോട്ടപരിപാലനം, പരിശ്രമം, പുതുമയാർന്ന ആശയങ്ങൾ എന്നിവ വിലയിരുത്തിയാണ് വിജയികളെ തെരഞ്ഞെടുത്തത്.
ഒന്നാം സമ്മാനം: ആമിൽ മുഹമ്മദ്, ജിയന്ന തെരേസ് ജിറ്റോ (ഇരുവരും എം.ഇ.എസ് ഇന്ത്യൻ സ്കൂൾ). രണ്ടാം സമ്മാനം: ടി. ലക്ഷ്മി ദാക്ഷായണി (രാജഗിരി പബ്ലിക് സ്കൂൾ), ഉസ്താദ് കൗർ (രാജഗിരി പബ്ലിക് സ്കൂൾ). മൂന്നാം സമ്മാനം: നോയൽ അഭിലാഷ് സൈമൺ (ബിർള പബ്ലിക് സ്കൂൾ). പ്രോത്സാഹന സമ്മാനം: അർജുൻ ബിജു പിള്ള (ബിർള പബ്ലിക് സ്കൂൾ), പാർവതി വിപിൻ (ഡി.പി.എസ് മോഡേൺ ഇന്ത്യൻ സ്കൂൾ).
കൃഷിയുടെ പ്രാധാന്യം, പ്രകൃതി സംരക്ഷണം, ഭക്ഷ്യസുരക്ഷ എന്നിവയെക്കുറിച്ച് കുട്ടികൾക്ക് പ്രായോഗികമായ അറിവ് പകർന്നു നൽകുന്നതിനായി ആരംഭിച്ച മത്സരം ഓരോ വർഷവും കൂടുതൽ ജനപ്രീതി നേടിക്കൊണ്ടിരിക്കുകയാണ്. എല്ലാ വിജയികൾക്കും മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നതായി നമ്മുടെ അടുക്കളത്തോട്ടം ദോഹ ഭാരവാഹികൾ അറിയിച്ചു.
യുവ മത്സരാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണ നൽകുകയും ചെയ്ത മാതാപിതാക്കൾക്കും അധ്യാപകർക്കും നന്ദി അറിയിക്കുന്നു. കുട്ടികളിൽ കൃഷിയോടുള്ള സ്നേഹവും പരിസ്ഥിതി സംരക്ഷണ ബോധവും വളർത്തി, ഭാവിയിലെ ഉത്തരവാദിത്തമുള്ള പൗരന്മാരെ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇത്തരം പ്രവർത്തനങ്ങളുമായി തുടർന്നും മുന്നോട്ട് പോകുമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

