യാസ് ഖത്തർ ചെസ് ടൂർണമെന്റ്
text_fieldsയാസ് ഖത്തർ ചെസ് ടൂർണമെന്റിൽ വിജയികളായ വിദ്യാർഥികൾ സംഘാടകർക്കൊപ്പം
ദോഹ: പ്രമുഖ കലാ-കായിക സംഘടനയായ യാസ് ഖത്തർ പ്രഥമ അണ്ടർ 14 ചെസ് ടൂർണമെന്റ് സംഘടിപ്പിച്ചു. യാസ് ഖത്തർ ചെയർമാൻ അഡ്വ. ജാഫഖാൻ, ചെസ് പരിശീലകൻ ജൈസ് ജോസഫ് എന്നിവർ കരുനീക്കം നടത്തി ടൂർണമെന്റ് ഉദ്ഘാടനംചെയ്തു. ഖത്തറിലെ ഇംഗ്ലണ്ട്, തുർക്കി, ഇന്ത്യ, ഫിലിപ്പിൻസ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള 170 ഓളം വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു. അണ്ടർ -ആറ്, അണ്ടർ -എട്ട്, അണ്ടർ-10, അണ്ടർ-12, അണ്ടർ-14 എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി ചെസ് ടൂർണമെന്റ് നടന്നു. വിജയികൾക്ക് കാഷ് പ്രൈസും ട്രോഫിയും സമ്മാനിച്ചു.
സമ്മാനദാന ചടങ്ങിൽ ഇന്ത്യൻ കൾചറൽ സെന്റർ ജനറൽ സെക്രട്ടറി എബ്രഹാം കെ ജോസഫ്, യാസ് ഖത്തർ അഡ്വൈസറി ബോർഡ് മെംബർ നന്ദനൻ നമ്പ്യാർ, ചെയർമാൻ അഡ്വ. ജാഫർഖാൻ, വൈസ് ചെയർമാൻ സുധീർ ഷേണായ്, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ നബീൽ മാരാത്ത്, ഷഹീൻ അബ്ദുൽ ഖാദർ, വിനോദ് തങ്കപ്പൻ, അനൂപ് വിശ്വനാഥൻ, നാരായണൻ അച്യുതൻ, അനു നഹാസ്, കിരൺ രവി, പ്രീതു സുധീർ, പ്രീത നന്ദനൻ, സുചിത്ര നാരായണൻ, സബ്ന ഷഹീൻ, ദിവ്യാ അനൂപ്, ഷിജു വർക്കി, കിഷോർ നായർ തുടങ്ങിയവർ ഉപഹാരങ്ങൾ നൽകി. യാസ് ഖത്തർ ലേഡീസ് വിങ് ഹെഡ് സുചിത്ര നാരായണൻ പരിപാടികൾ നിയന്ത്രിച്ചു. പരിപാടിയിൽ ജനറൽ സെക്രട്ടറി നൗഫൽ ഉസ്മാൻ സ്വാഗതവും ജോയന്റ് ട്രഷറർ ജിനേഷ് ചന്ദ്രൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

