യാസ് ഖത്തർ ബാഡ്മിന്റണിന് നാളെ കോർട്ടുണരും
text_fieldsയാസ് ഖത്തർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിെൻറ പോസ്റ്റർ പ്രകാശനം ഐ.എം.എഫ് ജനറൽ സെക്രട്ടറി ഐ.എം.എ റഫീഖിന് നൽകി അഡ്വ. ജാഫർഖാൻ നിർവഹിക്കുന്നു
ദോഹ: കുട്ടികളും മുതിർന്നവരും ഉൾപ്പെടെ 600ഓളം പേർ പങ്കാളികളാവുന്ന യാസ് ഖത്തർ ഓപൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് ബുധനാഴ്ച തുടക്കമാവും. രണ്ടാം സീസൺ മത്സരത്തിന് അബു ഹമൂറിലെ ഫലസ്തീന് സ്കൂള്‍ ഇന്‍ഡോര്‍ ഹാൾ വേദിയാവുമെന്ന് യാസ് ഖത്തർ ചെയർമാൻ അഡ്വ. ജാഫർഖാൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജൂൺ ഒന്ന്, രണ്ട്, മൂന്ന്, നാല് തീയതികളിലായാണ് ഇന്ത്യ, മലേഷ്യ, ഇന്തോനേഷ്യ, സിംഗപ്പൂർ, ഫിലിപ്പീൻസ്, മാലി, അമേരിക്ക ഉൾപ്പെടെ 14 രാജ്യക്കാർ പങ്കാളികളാവുന്ന ചാമ്പ്യൻഷിപ് നടക്കുന്നത്. സിംഗ്ൾസ്, ഡബ്ൾസ്, മിക്സഡ് ഡബ്ൾസ് ഇനങ്ങളിലായി 600 ഓളം മത്സരത്തിനായി രജിസ്റ്റർ ചെയ്തതായി സംഘാടകർ അറിയിച്ചു. ബുധൻ, വ്യാഴം, ശനി ദിവസങ്ങളിൽ വൈകീട്ട് ആറ് മുതൽ രാത്രി 11 വരെയും, വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ രാത്രി 11 വരെയും മത്സരങ്ങൾ നടക്കും. അണ്ടർ ഒമ്പത് വിഭാഗം മുതൽ, മുതിർന്നവരും, സ്ത്രീകളും ഉൾപ്പെടെ വിവിധ പ്രായങ്ങളിലായി 28 വിഭാഗങ്ങളിൽ മത്സരം നടക്കും.
ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് മെഡല്‍, ട്രോഫി, സര്‍ട്ടിഫിക്കറ്റ് എന്നിവക്ക് പുറമെ കാഷ് പ്രൈസും നല്‍കും. മത്സരം കാണാന്‍ എത്തുന്ന കാണികള്‍ക്ക് നറുക്കെടുപ്പിലൂടെ സമ്മാനങ്ങള്‍ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ നോവ ഹെല്‍ത്ത് കെയര്‍ മാര്‍ക്കറ്റിങ് മാനേജര്‍ റെയ്മോന്‍ ബാസ്റ്റിന്, യാസ് ഖത്തര്‍ ടെക്നിക്കല്‍ കമ്മിറ്റി മേധാവി സുധീര്‍ ഷേണായി, ഉപദേശക സമിതി അംഗം ഷംസുദീന്‍ ഖാലിദ്, ജനറല്‍ സെക്രട്ടറി നിസാം അബു, ജോയന്റ് സെക്രട്ടറി നൗഫല്‍ ഉസ്മാന് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. സഹഭാരവാഹികളായ സുഹൈർ ആസാദ്, നബീൽ മാരാത്ത്, ജിനേഷ് ചന്ദ്രൻ, നന്ദനൻ നമ്പ്യാ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

