യാസ് ഖത്തർ ബാഡ്മിന്റൺ: ന്യൂവിഷൻ, മാസ്റ്റേഴ്സ് ജേതാക്കൾ
text_fieldsയാസ് ഖത്തർ ബാഡ്മിന്റണിൽ ജേതാക്കളായവർക്ക് ട്രോഫി സമ്മാനിക്കുന്നു
ദോഹ: യാസ് ഖത്തർ സംഘടിപ്പിച്ച രണ്ടാമത് ഓപൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് സമാപിച്ചു. കുട്ടികളുടെ വിഭാഗത്തിൽ ന്യൂ വിഷൻ ബാഡ്മിന്റൺ സ്പോർട്സും മുതിർന്നവരുടെ വിഭാഗത്തിൽ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ക്ലബും ജേതാക്കളായി. 24 കാറ്റഗറികളിലായി 400ലേറെ കളിക്കാർ നാല് ദിവസങ്ങളിലായി മത്സരങ്ങളിൽ മാറ്റുരച്ചു.
അബുഹമൂറിലുള്ള ഫലസ്തീൻ ഇന്റർനാഷനലിൽ നടന്ന സമാപന ചടങ്ങിൽ യാസ് ഖത്തർ രക്ഷാധികാരികളായ സുഹൈർ ആസാദ്, ഷംസുദ്ദീൻ ഖാലിദ്, ചെയർമാൻ അഡ്വ. ജാഫർഖാൻ, വൈസ് ചെയർമാന്മാരായ സുധീർ ഷേണായ്, ഡോ. ഷമീർ എന്നിവർ സംബന്ധിച്ചു. വിനോദ് നായർ (പ്രസിഡന്റ്, ഐ.സി.ബി.എഫ്), ഇ.പി. അബ്ദുൽറഹ്മാൻ (പ്രസിഡന്റ്, ഖിയ), അഞ്ജൻ കുമാർ ഗുപ്ത (മുൻ ജോയന്റ് സെക്രട്ടറി, ഐ.സി.സി), കുൽദീപ് കൗർ (മാനേജിങ് കമ്മിറ്റി മെംബർ, ഐ.സി.ബി.എഫ്), നോവാ ഹെൽത്ത്കെയർ മാർക്കറ്റിങ് മാനേജർ റെയ്മോൻ ബാസ്റ്റിൻ, ലാൻഡ് റോയൽ പ്രോപർട്ടീസ് ജനറൽ മാനേജർ ടി.എസ്. ഷമീർ, ന്യൂ വിഷൻ ബാഡ്മിന്റൺ സ്പോർട്സ് മാനേജിങ് ഡയറക്ടർ മനോജ്, എൻ.വി.ബി.എസ് ജനറൽ മാനേജർ ബേനസീർ മനോജ്, റേഡിയോ മലയാളം സി.ഇ.ഒ അൻവർ ഹുസൈൻ, നൗഫൽ, ശാന്തിനികേതൻ സ്കൂൾ മാനേജർ കെ.സി. അബ്ദുല്ലത്തീഫ്, ട്യൂസ്യൂട്ട് മാനേജിങ് ഡയറക്ടർ അഫ്സൽ, സുജിത്ത് മാത്യു, സഈദ് നിസാർ എന്നിവർ സമ്മാനങ്ങൾ വിതരണംചെയ്തു. പരിപാടിയിൽ യാസ് ഖത്തർ നിർവാഹകസമിതി അംഗങ്ങളായ സുനിൽ മൂർക്കനാട്ട്, ജിനേഷ് ചന്ദ്രൻ, വിനോദ്, നന്ദനൻ നമ്പ്യാർ, നാരായണൻ അച്യുതൻ, പ്രേജിത്ത്, നബീൽ മാരാത്ത്, നജീബ് ബഷീർ, സുചിത്ര നാരായണൻ, ഷഹീൻ അബ്ദുൽഖാദർ, മണികണ്ഠൻ ഗോപാലകൃഷ്ണൻ, സിയാദ്കി റഹീം, കിരൺ, മണികണ്ഠൻ സി.വി, ഷിജു വർക്കി, അബ്ദുൽ റഹ്മാൻ, ബൈജു, പ്രീതു ഷേണായ്, പ്രീത നന്ദനൻ, വിസ്ന കിരൺ, മിഥുൻ, റസാഖ്, അൻവർ, ശാലിനി പ്രേജിത്ത്, സബ്ന ഷഹീൻ എന്നിവർ സന്നിഹിതരായിരുന്നു. സെമി നൗഫൽ, സിമി ഷമീർ എന്നിവർ നിയന്ത്രിച്ച പരിപാടിയിൽ യാസ് ഖത്തർ ജോയന്റ് സെക്രട്ടറി നൗഫൽ ഉസ്മാൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

