യാസ് ഖത്തർ: അഡ്വ. ജാഫർഖാൻ ചെയർമാൻ
text_fieldsയാസ് ഖത്തർ കമ്മിറ്റി ഭാരവാഹികൾ
ദോഹ: ഖത്തറിലെ കലാ-കായിക-സേവന മേഖലകളിൽ സജീവ സാന്നിധ്യമായ യാസ് ഖത്തർ 2023-25 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. അഡ്വ. ജാഫർഖാൻ (തൃശൂർ) ആണ് പുതിയ ചെയർമാൻ. സുധീർ ഷേണായ് (എറണാകുളം), വിനോദ് കെ. തങ്കപ്പൻ (എറണാകുളം) എന്നിവരാണ് വൈസ് ചെയർമാന്മാർ. നൗഫൽ ഉസ്മാനെ (തൃശൂർ) ജനറൽ സെക്രട്ടറിയായും സെമി നൗഫൽ (തൃശൂർ), ദീപക് മോഹനൻ (തൃശൂർ) എന്നിവരെ ജോയന്റ് സെക്രട്ടറിമാരായും, സുനിൽ മൂർക്കനാട് (മലപ്പുറം), ജിനേഷ് ചന്ദ്രൻ (തൃശൂർ) എന്നിവരെ യഥാക്രമം ട്രഷറർ, ജോയന്റ് ട്രഷറർ എന്നീ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുത്തു.
വിവിധ വകുപ്പുകളുടെ കൺവീനർ, ജോയന്റ് കൺവീനർമാരായി കിരൺ രവി, ഷിജു വർക്കി (ഫെസിലിറ്റി മാനേജ്മെന്റ്), ജിനേഷ് ചന്ദ്രൻ, അനൂപ് വിശ്വനാഥൻ (സ്പോൺസർഷിപ്), നബീൽ മാരാത്ത്, പ്രീത നന്ദനൻ (മീഡിയ), പ്രീതു ഷേണായ്, സുചിത്ര നാരായണൻ (ലേഡീസ് വിംങ്), ഷഹീൻ അബ്ദുൽഖാദർ, അനു നഹാസ്, സുചിത്ര നാരായണൻ (ആർട്സ് വിഭാഗം), നാരായണൻ അച്യുതൻ, ദിവ്യ അനൂപ്, സിദ്ധീഖ് പി (സ്പോർട്സ് വിഭാഗം) എന്നിവരെയും തെരഞ്ഞെടുത്തു.ഒലിവ് ഇന്റർനാഷനൽ സ്കൂളിൽ ചേർന്ന ജനറൽ ബോഡി യോഗം എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളെയും തുടർന്ന് ഐ.സി.സിയിൽ ചേർന്ന പ്രഥമ കമ്മിറ്റിയാണ് ഭാരവാഹികളെയും തെരഞ്ഞെടുത്തത്. യാസ് ഖത്തർ ഉപദേശകസമിതി അംഗങ്ങളായ ഷംസുദീൻ ഖാലിദ്, നന്ദനൻ നമ്പ്യാരുവീട്ടിൽ എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

