കൂട്ടായ പ്രവർത്തനങ്ങളിലൂടെ വിജയം നേടാം; കുട്ട്യോൾക്ക് ഉപദേശവുമായി കുഞ്ഞെഴുത്തുകാരി യാഹ്വിയുടെ കഥ
text_fieldsയാഹ്വി ഉദയകുമാർ തന്റെ പുസ്തകവുമായി
ദോഹ: വെല്ലുവിളികളെ അതിജീവിച്ച് വിജയത്തിലെത്താൻ കൂട്ടായ പ്രവർത്തനങ്ങളിലൂടെ സാധിക്കുമെന്ന് രസകരമായ കഥയിലൂടെ അവതരിപ്പിച്ച് അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ യാഹ്വി ഉദയകുമാർ. 'ലൈഫ് ഓഫ് ടീം വർക്ക്' എന്ന പേരിൽ എഴുതിയ കഥയിൽ കൂട്ടായ പ്രവർത്തനത്തിന്റെ (ടീം വർക്ക്) പ്രാധാന്യത്തെയാണ് അവതരിപ്പിക്കുന്നത്. ഹൊറിസൺ ഓഫ് ഇമേജിനേഷൻ എന്ന കൃതിയിലൂടെയാണ് യാഹ് വിയുടെ ആദ്യ കഥ പ്രസിദ്ധീകരിച്ചത്.
യാഹ്വി എന്ന കൊച്ചുമിടുക്കിയുടെ സർഗാത്മകതയും എഴുത്തിലെ മികവും ഈ കഥയിലൂടെ നമുക്ക് കാണാം. പരസ്പര സഹകരണത്തിന്റെയും കൂട്ടായ പരിശ്രമത്തിന്റെയും പ്രാധാന്യമാണ് ഈ കഥയിലൂടെ അവതരിപ്പിക്കുന്നത്. വായനക്കാർക്ക് എളുപ്പം ബന്ധപ്പെടുത്താൻ കഴിയുന്ന കഥാപാത്രങ്ങളിലൂടെയും ആകർഷകമായ ആഖ്യാനത്തിലൂടെയും കഥ പറയുമ്പോൾ, വെല്ലുവിളികളെ അതിജീവിച്ച് വിജയത്തിലെത്താൻ ടീം വർക്കിലൂടെ സാധിക്കുമെന്ന് ഉപദേശവും കഥയിൽ ഉൾക്കൊള്ളുന്നു.
സാമൂഹിക മൂല്യങ്ങളെക്കുറിച്ച് കൃത്യമായ വിവരണവും സഹപാഠികൾക്ക് പ്രചോദനമാകുന്ന വായനാനുഭവവും കഥ നൽകുന്നു. ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ യാഹ്വി, ഉദയകുമാർ-ലളിതശ്രീ ദമ്പതികളുടെ മകളാണ്. യാഹ്വി ഉദയകുമാറിന്റെ നേട്ടത്തിൽ സന്താഷിക്കുന്നതായും അഭിനന്ദിക്കുന്നതായും സ്കൂൾ മാനേജ്മെന്റ് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

