ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് അംഗീകാരവുമായി യാഫി ഐമൻ
text_fieldsഇന്ത്യ ബുക്ക് ഓഫ് റെക്കോഡുമായി യാഫി ഐമൻ
ദോഹ: 150 കാർ ബ്രാൻഡുകളുടെയും മോഡലുകളുടെയും പേരുകൾ നിമിഷനേരംകൊണ്ട് തിരിച്ചറിഞ്ഞ് അസാധാരണമായ നേട്ടം കൈവരിച്ച വിദ്യാർഥിക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്.
കോഴിക്കോട് കൊടുവള്ളി വെണ്ണക്കോട് സ്വദേശിയായ സമീർ -ഫാത്തിമ ഷഹനാസ് ദമ്പതികളുടെ മകൻ ഏഴു വയസ്സുകാരനായ യാഫി ഐമൻ ചെറിയേരി പൊയിലിനാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ് അംഗീകാരം ലഭിച്ചത്. ലാപ്ടോപ് സ്ക്രീനിൽ പ്രദർശിപ്പിച്ച 150 കാർ ബ്രാൻഡുകളുടെയും മോഡലുകളുടെയും ചിത്രങ്ങൾ വെറും മൂന്ന് മിനിറ്റും 49 സെക്കൻഡും സമയമെടുത്താണ് അവയുടെ പേരുകൾ തിരിച്ചറിഞ്ഞ് നേട്ടം കൈവരിച്ചത്. വിദ്യാർഥിയുടെ ഓർമശക്തിയും തിരിച്ചറിയാനുള്ള കഴിവും ഈ പ്രകടനത്തിലൂടെ എടുത്തുകാണിക്കുന്നു. കഴിഞ്ഞ ജൂലൈ എട്ടിനാണ് യാഫിയുടെ റെക്കോഡ് അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് യാഫി ഐമൻ. ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ് അംഗീകാരം ലഭിച്ച യാഫി ഐമനെ ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ മാനേജ്മെന്റും അധ്യാപകരും വിദ്യാർഥികളും അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

