ഷവോമി എക്സ്പീരിയൻസ് സ്റ്റോർ ഉദ്ഘാടനം ചെയ്തു
text_fieldsഷവോമി എക്സ്പീരിയൻസ് സ്റ്റോർ അലിഫ് സ്റ്റോർ സി.ഇ.ഒ റംസി റിസെക്, ഇന്റർടെക് ഗ്രൂപ് സി.എഫ്.ഒ ജോർജ് തോമസ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ഷവോമിയുടെ വിപുലമായ ഉൽപന്നശേഖരവുമായി പുതിയ എക്സ്പീരിയൻസ് സ്റ്റോർ കോർണിഷ് ദഫ്ന അലിഫ് സ്റ്റോറിൽ പ്രവർത്തനമാരംഭിച്ചു. ഞായറാഴ്ച രാവിലെ നടന്ന ചടങ്ങിൽ അലിഫ് സ്റ്റോർ സി.ഇ.ഒ റംസി റിസെക്, ഇന്റർടെക് ഗ്രൂപ് സി.എഫ്.ഒ ജോർജ് തോമസ് എന്നിവർ ചേർന്ന് സ്റ്റോർ ഉദ്ഘാടനം ചെയ്തു. ഷവോമി, ഇന്റർടെക്, അലിഫ് സ്റ്റോർ എന്നിവയുടെ പ്രതിനിധികളും പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും ചടങ്ങിൽ പങ്കെടുത്തു.
ഷവോമിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണുകൾ, ആധുനിക ഉൽപന്നങ്ങളായ സ്മാർട്ട് ഹോം അപ്ലയൻസസ്, ടെലിവിഷനുകൾ, ഇ-സ്കൂട്ടറുകൾ എന്നിവയുടെ വലിയ ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് ഉൽപന്നങ്ങൾ നേരിട്ട് പ്രവർത്തിപ്പിച്ചുനോക്കാനും വിദഗ്ധരുടെ നിർദേശങ്ങൾ തേടാനും സൗകര്യമൊരുക്കിയിട്ടുണ്ട്.
ഉദ്ഘാടനത്തോടനുബന്ധിച്ച് ആദ്യമായി എത്തിയ ഉപഭോക്താക്കൾക്ക് പ്രത്യേക സമ്മാനങ്ങളും സ്റ്റോറിൽ ഒരുക്കിയിരുന്നു. മികച്ച വിൽപനാനന്തര സേവനവും വിദഗ്ധരുടെ സർവിസും ഉറപ്പുവരുത്തുന്നതിലൂടെ ഷവോമി പ്രേമികൾക്ക് മികച്ചൊരു അനുഭവം നൽകാനാണ് അലിഫ് സ്റ്റോറും ഇന്റർടെക്കും ലക്ഷ്യമിടുന്നത്. കോർണിഷ് ദഫ്നയിലെ അലിഫ് സ്റ്റോർ എല്ലാ ദിവസവും ഉപഭോക്താക്കൾക്കായി തുറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

