Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right​2022 ലോകകപ്പ്​ ൈസബർ...

​2022 ലോകകപ്പ്​ ൈസബർ സുരക്ഷ: ഫ്രാൻസുമായി കൂടുതൽ സഹകരണം

text_fields
bookmark_border
​2022 ലോകകപ്പ്​ ൈസബർ സുരക്ഷ: ഫ്രാൻസുമായി കൂടുതൽ സഹകരണം
cancel

ദോഹ: സുപ്രധാന കായിക മേളകളിൽ സൈബർ സുരക്ഷയും വാതുവെപ്പും നിയന്ത്രിക്കുന്നതിനും ഇല്ലാതാക്കുന്നതിനുമായി ഖത്ത ർ ഫ്രാൻസുമായുള്ള സഹകരണം കൂടുതൽ ശക്​തമാക്കുന്നു. ഇന്ന്​ ലോകത്ത്​ നിലനിൽക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഭീഷണി​ യാണ്​ സൈബർ കുറ്റകൃത്യങ്ങൾ. മിക്ക രാജ്യങ്ങളും കായികമേളയിലെ വാതുവെപ്പുമായി ബന്ധ​െപ്പട്ട പ്രശ്​നങ്ങളും അഭിമുഖ ീകരിക്കുന്നു. ഇതിനാലാണ്​ ഇൗ രണ്ടു കാര്യങ്ങളും ഏറെ സുപ്രധാനമായി ഇരുരാജ്യങ്ങളും പരിഗണിക്കുന്നത്​. പബ്ലിക്​ പ്രൊസിക്യൂഷനിലെ ക്രിമിനൽ സ്​റ്റഡീസ്​ ഇൻസ്​റ്റിറ്റ്യൂട്ടും ഫ്രാൻസി​​െൻറ സ്​കൂൾ ഒാഫ്​ ജസ്​റ്റിസുമാണ്​ ഇക്കാര്യത്തിൽ വിവിധ പരിപാടികൾ നടത്തുന്നത്​. 2015 മുതൽ ഫ്രാൻസ്​ നീതിന്യായ മന്ത്രാലയവും ഖത്തർ പബ്ലിക്​ പ്രൊസിക്യൂഷനും കായികമേഖലയുമായി ബന്ധപ്പെട്ട്​ നിരവധി കോഴ്​സുകൾ നടത്തുന്നുണ്ട്​. ഇതി​​െൻറ ഭാഗമായാണ്​ പുതിയ പരിപാടികളും നടത്തുന്നത്​. സൈബർ കുറ്റകൃത്യങ്ങൾക്കെതി​രായ പോരാട്ടം എന്ന വിഷയത്തിൽ പബ്ലിക്​ പ്രൊസിക്യൂഷൻ ഉടൻ തന്നെ സമ്മേളനം നടത്തും.സൈബർ സുരക്ഷ എന്നത്​ എല്ലാ രാജ്യങ്ങൾക്കും അതിപ്രധാനവിഷയമാണെന്നും ഇതിനാലാണ്​ ഇത്തരമൊരു സമ്മേളനത്തി​​െൻറ പ്രസക്​തി വർധിക്കുന്നതെന്നും അറ്റോർണി ജനറൽ ഡോ. അലി ബിൻ ഫതാഇൗസ്​ അൽ മർറി പറഞ്ഞു.


ആധുനിക ലോകത്ത്​ സാ​േങ്കതിക കാര്യങ്ങൾ ഒഴിച്ചുകൂടാൻ പറ്റാത്തതാണ്​. ഇതിനാൽ തന്നെ വിവരങ്ങൾ ചോർത്തൽ, നുഴഞ്ഞുകയറ്റം, അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ എന്നീ മേഖലയിലുള്ളവർ വിവരസാ​േങ്കതിക^ഇലക്​ട്രോണിക്​ രംഗങ്ങൾ ഉപയോ​ഗപ്പെടുത്തുന്നുവെന്ന്​ അ​േറ്റാർണി ജനറൽ പറയുന്നു. അറബ്​ ലോകത്ത്​ ആദ്യമായി 2004ൽ ആണ്​ ദോഹയിൽ ആദ്യ നീതിന്യായ സമ്മേളനം നടത്തുന്നത്​. ഇതിൽ അറബ്​ രാജ്യങ്ങളിലെ നീതിന്യായ വകുപ്പ്​ മന്ത്രിമാരും ഫ്രാൻസി​​െൻറ മുൻ നീതിന്യായ വകുപ്പ്​ മന്ത്രി ഡൊമിനിക്​ പെർബനും പ​െങ്കടുത്തു. ഇതി​​െൻറ തുടർച്ചയെന്നോണം ഫ്രാൻസുമായി നിയമമേഖലയിൽ പരസ്​പരം സഹകരിക്കുന്നതിനും സൈബർ സുരക്ഷ, ഭീകരവാദത്തിനെതിരായ പോരാട്ടം എന്നിവയിൽ സഹകരിക്കുന്നതിനുമുള്ള ധാരണാപത്രങ്ങൾ ഒപ്പുവെച്ചു.


ഇതിനെ തുടർന്ന്​ ൈസബർ സുരക്ഷാമേഖലയിൽ പരസ്​പരം സാ​േങ്കതിക വിദ്യകൾ ​ൈകമാറാനും ഇക്കാര്യത്തിൽ ഏറെ നേട്ടങ്ങൾ ഉണ്ടാക്കാനും കഴിഞ്ഞിട്ടുണ്ട്​. സാ​േങ്കതിക വിദ്യ ഇക്കാലത്ത്​ അതിവേഗം ഒാടി​ക്കൊണ്ടിരിക്കുകയാണ്​. അതുപോലെ തന്നെ ഇൗ മേഖലയിൽ കുറ്റകൃത്യങ്ങളും കൂടുന്നുണ്ടെന്നും അറ്റോർണി ജനറൽ പറഞ്ഞു.ഇൗ മേഖലയിൽ ഇരുരാജ്യങ്ങളും സഹകരിക്കാൻ തുടങ്ങിയതോടെ ​ൈസബർ കുറ്റകൃത്യങ്ങളു​െട അളവ്​ ഏറെ കുറക്കാൻ കഴിഞ്ഞിട്ടുണ്ട്​. എല്ലാ മേഖലയിലും ഇൗ സഹകരണം ശക്​തമാണ്​. എന്നാൽ ഖത്തറിൽ 2022ൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ്​ ഫുട്​ബാളിൽ ​ൈസബർ സുരക്ഷാകാര്യങ്ങളിൽ സഹകരിക്കുക എന്നതാണ്​ ഏറ്റവും പ്രധാനം.
നടക്കാൻ പോകുന്ന സമ്മേളനം ഇൗയിനത്തിൽ ഫ്രാൻസുമായി സഹകരിച്ചുള്ള ആറാമത്തെ പരിപാടിയാണെന്ന്​ ക്രിമിനൽ സ്​റ്റഡീസ്​ ഇൻസ്​റ്റിറ്റ്യൂ​ട്ട്​​ തലവൻ ഡോ. ഹമദ്​ മുഹമ്മദ്​ അൽ നു​െഎമി പറഞ്ഞു. സങ്കീർണമായ പ്രശ്​നങ്ങൾ കൈകാര്യം ചെയ്യൽ, അന്താരാഷ്​ട്ര തലത്തിലുള്ള സുപ്രധാന കായിക ഇനങ്ങൾ, ലോകകപ്പ്​ എന്നിവയുമായി ബന്ധ​െപ്പട്ട വാതുവെപ്പുകൾ തടയൽ, സൈബർ സുരക്ഷ, മാധ്യമങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ​ൈകകാര്യം ചെയ്യൽ, ദുരന്തങ്ങൾ കൈാര്യം ചെയ്യൽ, കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യൽ, അപകടങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇല്ലാതാക്കാനുള്ള സഹകരണം തുടങ്ങിയ മേഖലകളിൽ ആണ്​ ഫ്രാൻസുമായുള്ള വിവിധ കരാറുകൾ സഹായിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsworldcup
News Summary - worldcup-qatar-qatar news
Next Story