ലോകറെക്കോഡിട്ട കുട്ടിക്കളി
text_fieldsഇൻറർനാഷനൽ ബുക്സ് ഓഫ് റെക്കോഡ്സിൽ ഇടം നേടിയ നദ സുബൈദ സലീലും ജാസിൽ സലീൽ സലാമും ഇളയ സഹോദരനൊപ്പം
ദോഹ: മൊബൈൽ ഗെയിമിലും കാർട്ടൂൺ ചാനലുകളിലും തലതാഴ്ത്തിയിരുന്ന് സമയംകൊല്ലുന്ന കുട്ടികളേ നിങ്ങൾ നദിയുടെയും ജാസിലിെൻറയും കഥകൾ കേൾക്കണം. ഖത്തറിൽ ബർവ മിസൈമീറിലെ ഇവരുടെ വീട്ടിലെ കുട്ടികളിയെന്നാൽ ലോകകാര്യങ്ങളാണ്. ഐക്യരാഷ്ട്രസഭയിലെ 195 രാജ്യങ്ങളും അവയുടെ കറൻസിയും രാജ്യതലസ്ഥാനങ്ങളും ലോകനേതാക്കളുമെല്ലാമാണ് കൊച്ചുമിടുക്കരുടെ ചിന്തയിലും നാവിലുമെല്ലാം. അങ്ങനെ അവർ പിടിച്ചുകയറിയത് ഇൻറർനാഷനൽ ബുക്സ് ഓഫ് റെക്കോഡ് എന്ന അതുല്യപ്രതിഭകളുടെ താളുകളിലേക്ക്. ദോഹ ഐഡിയിൽ ഇന്ത്യൻ സ്കൂളിലെ ആറാം ക്ലാസുകാരി നദ സുബൈദ സലീലും സഹോദരൻ മൂന്നാം ക്ലാസുകാരൻ ജാസിൽ സലീൽ സലാമും കോവിഡ് കാലത്ത് നേരംേമ്പാക്കായി തുടങ്ങിയ വിനോദമാണ് ഇവരെ ഇന്ന് ഓർമശക്തിയിൽ അംഗീകാരങ്ങളുടെ നെറുകെയിൽ എത്തിച്ചത്. ഇൻറർനാഷനൽ ബുക്സ് ഓഫ് റെക്കോഡിെൻറ ഏറ്റവും പുതിയ പട്ടികയിൽ ചുരുങ്ങിയ സമയം കൊണ്ട് ലോകരാജ്യങ്ങളുടെ പേരും കറൻസിയും പറഞ്ഞുകൊണ്ടാണ് 11കാരി നദ വിസ്മയിപ്പിച്ചത്. ഏഴുവയസ്സുകാരനായ സഹോദരൻ ജാസിലും മോശമാക്കിയില്ല. ഏഷ്യൻ രാജ്യങ്ങളുടെയെല്ലാം പേരും അവയുടെ തലസ്ഥാനവുമാണ് ഒറ്റശ്വാസത്തിൽ ജാസിൽ പറഞ്ഞുതീർക്കുന്നത്.കഴിഞ്ഞ ജൂലൈയിൽ ഇൻറർനാഷനൽ ബുക്സ് ഓഫ് റെക്കോഡ് അധികൃതർക്ക് അയച്ചുനൽകിയ കുട്ടികളുടെ പ്രകടനത്തിന് അംഗീകാരവും ലഭിച്ചു. വെറും രണ്ടു മിനിറ്റ് 42 സെക്കൻഡിലാണ് നദ 195 രാജ്യങ്ങളുടെയും അവരുടെ കറൻസിയും പറഞ്ഞു തീർക്കുന്നത്. ഇത്താത്തയുടെ മിടുക്ക്കണ്ട് അതേവഴി പിന്തുടർന്ന ജാസിൽ 45 സെക്കൻഡിൽ ഏഷ്യയിലെ മുഴുവൻ രാജ്യങ്ങളെയും തലസ്ഥാനങ്ങളെയും പറഞ്ഞ് റെക്കോഡ് ബുക്കിൽ കയറി. ആലുവ പെരുമ്പാവൂരിലെ നെടുങ്ങാട്ട്കുടി സലീൽ സലാമിെൻറയും റംസീനയുടെയും മക്കളാണ് ഓർമശക്തികൊണ്ട് വിസ്മയിപ്പിക്കുന്ന ഈ കൊച്ചുമിടുക്കർ. പ്രോപ്പർട്ടി മാനേജ്മെൻറ് സർവിസ് കമ്പനിയായ വസീഫിലെ ജീവനക്കാരനാണ് സലീൽ സലാം. ഖത്തർ ഗ്യാസിലെ ജീവനക്കാരിയാണ് റംസീന. 2010 മുതൽ കുടുംബസമേതം ഇവർ ഖത്തറിലുണ്ട്. മൂന്നുവയസ്സുകാരനായ കുഞ്ഞനിയൻ ഫാദിൽ സലീമും സഹോദരങ്ങൾക്ക് പിൻഗാമിയായി പിന്നാലെയുണ്ട്. 'ക്വിസ് മത്സരങ്ങളിലായിരുന്നു മക്കൾക്ക് താൽപര്യം. സ്കൂളിൽ പല മത്സരങ്ങളിലും പങ്കെടുക്കമായിരുന്നു. കോവിഡ് കാലത്ത് വീട്ടിൽ തന്നെ ആയതോടെ മകൾ ആയിരുന്നു പുതിയ പരീക്ഷണം തുടങ്ങിയത്. ഓേരാദിവസവും പത്തു രാജ്യങ്ങളുടെ വിവരങ്ങൾ എന്ന തോതിൽ അവർ പഠിച്ചുതുടങ്ങി. ഇതിനിടയിൽ സ്കൂളിലെ പഠനവും പരീക്ഷയുമെല്ലാം നടക്കുന്നുണ്ടായിരുന്നു. മകളുടേത് കണ്ടാണ് ഏഴു വയസ്സുകാരൻ മകനും അതേ വഴി പിന്തുടരുന്നത്' -മക്കളുടെ ഇരട്ട നേട്ടത്തിെൻറ സേന്താഷം പങ്കുവെച്ചുകൊണ്ട് ഉമ്മ റംസീന പറയുന്നു. നദയുടെയും ജാസിലിെൻറയും നേട്ടത്തെ ഐഡിയൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ സെയ്ദ് ഷൗക്കത്ത് അലിയും അധ്യാപകരും ജീവനക്കാരും അഭിനന്ദിച്ചു.