വേൾഡ് പാരാമോട്ടോർ: ഖത്തറിന് വെള്ളി
text_fieldsലോക പാരാമോട്ടോർ എൻഡുറൻസ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ ഖത്തർ ടീം
ദോഹ: ബ്രിട്ടനിൽ നടന്ന ലോക പാരാമോട്ടോർ എൻഡുറൻസ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡലണിഞ്ഞ് ഖത്തറിന്റെ പാരാമോട്ടോർ ടീം. 17 രാജ്യങ്ങളിൽനിന്നുള്ള 92ലേറെ പൈലറ്റുമാർ തങ്ങളുടെ ആകാശപ്പറക്കലിലെ മികവ് പ്രകടിപ്പിച്ച ചാമ്പ്യൻഷിപ്പിൽ ഖത്തർ എയർസ്പോർട്സ് കമ്മിറ്റിക്കു കീഴിലാണ് ടീം മാറ്റുരച്ചത്.
ഓവറോൾ ടീം വിഭാഗത്തിലാണ് മികച്ച പ്രകടനത്തോടെ ഖത്തരി സംഘം മുന്നിലെത്തിയത്. ഖത്തറിന്റെ തന്നെ ഹയാൻ അൽ ഹിബാബി പി.എൽ വൺ കാറ്റഗറിയിൽ വെങ്കല മെഡൽ നേടി. വിജയികളെ ക്യു.എ.എസ്.സി അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

