ലോക പാരച്യൂട്ടിങ് ചാമ്പ്യൻഷിപ്: സ്വർണത്തിളക്കത്തിൽ ഖത്തർ
text_fieldsഫോർവേ റൊട്ടേഷനിൽ സ്വർണം നേടിയ ഖത്തർ ടീം
ദോഹ: റഷ്യയിൽ നടക്കുന്ന ലോക പാരച്യൂട്ടിങ് ചാമ്പ്യൻഷിപ്പിൽ മിന്നും പ്രകടനവുമായി ഖത്തർ ടീമുകൾ.ആകാശത്ത് മേഘവർണങ്ങൾക്കും മുകളിൽ നിന്നുയർന്നുചാടി അപ്പൂപ്പൻതാടി പോലെ പാറിപ്പറന്ന് വർണക്കുട നിവർത്തി നിലംതൊടുന്ന മത്സരത്തിൽ ഖത്തർ പാരച്യൂട്ടിങ് ജംപിൻെറയും ഖത്തർ എയർസ്പോർട്സ് കമ്മിറ്റിയുടെയും സംയുക്ത ടീമുകൾ മിന്നുംപ്രകടനം നടത്തി. ഫോർവേ റൊട്ടേഷൻ വിഭാഗത്തിൽ 151 പോയൻറ് നേടിയാണ് സ്വർണം സ്വന്തമാക്കിയത്. ടൂർണമെൻറിൽ ഖത്തറിൻെറ ആദ്യ സ്വർണനേട്ടമാണിത്.
അബ്ദുല്ല ഹനി, സഈദ് അൽ കുവാരി, ഹസൻ അൽ മൽകി, അലി അൽ മർറി, സാലിഹ് അൽ കുവാരി എന്നിവരടങ്ങിയ ടീമാണ് സ്വർണമണിഞ്ഞത്.
ഈ ഇനത്തിൽ റഷ്യക്കാണ് വെള്ളി. ബെലറൂസ് വെങ്കലം നേടി. എട്ട് റൗണ്ടുകളും ഒരുദിവസം കൊണ്ടു തീർത്താണ് മത്സരം പൂർത്തിയാക്കിയത്. തുടർ ദിവസങ്ങളിലെ മോശം കാലാവസ്ഥ മത്സരത്തെ ബാധിക്കുമെന്നതിനാലാണ് ഒറ്റ ദിവസംകൊണ്ട് പൂർത്തിയാക്കിയത്.കനോപി ഫോർമേഷൻ റ്റൂ വേയിൽ ഖത്തർ വെള്ളി നേടി. 220 പോയൻറുമായാണ് രണ്ടാം സ്ഥാനത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

