വേൾഡ് പാഡൽ: ഇന്ന് ഫൈനൽ പോരാട്ടങ്ങൾ
text_fieldsവേൾഡ് പാഡൽ ചാമ്പ്യൻഷിപ് വനിത വിഭാഗം ഫൈനലിൽ കടന്ന അർജന്റീന ടീം അംഗങ്ങളുടെ ആഘോഷം
ദോഹ: ഖത്തർ വേദിയാകുന്ന ലോക പാഡൽ ചാമ്പ്യൻഷിപ്പിൽ ഇന്ന് കലാശപ്പോരാട്ടങ്ങൾ. പുരുഷ, വനിത വിഭാഗം ഫൈനലിൽ സ്പെയിനും അർജന്റീനയും തമ്മിലാണ് കിരീടപ്പോരാട്ടം. വെള്ളിയാഴ്ച നടന്ന സെമി ഫൈനലിൽ സ്പെയിൻ പോർചുഗലിനെ നേരിട്ടുള്ള രണ്ട് ഗെയിമുകൾക്ക് കീഴടക്കി.
ഫെർണാണ്ടസ് സാഞ്ചസ്, ട്രിയ പോൻസ്, സലറാസ് ബെൻഗോചെ, ഗോൺസാലസ് ഫെർണാണ്ടസ് എന്നിവർ ഒന്നും രണ്ടും ഗെയിമുകളിൽ നേടിയ വിജയമാണ് സ്പെയിനിനെ അനായാസം ഫൈനലിലെത്തിച്ചത്. രണ്ടാം സെമിയിൽ നിലവിലെ ജേതാക്കളായ അർജന്റീന ഇറ്റലിയെ 2-0ത്തിന് തോൽപിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

