Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപി​ന്തു​ണ​യു​മാ​യി...

പി​ന്തു​ണ​യു​മാ​യി ലോ​ക​നേ​താ​ക്ക​ൾ

text_fields
bookmark_border
പി​ന്തു​ണ​യു​മാ​യി ലോ​ക​നേ​താ​ക്ക​ൾ
cancel
camera_alt

ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി, മ​ലേ​ഷ്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​അ​ൻ​വ​ർ ഇ​ബ്രാ​ഹിം, മാ​സി​ഡോ​ണി​യ പ്ര​ധാ​ന​മ​ന്ത്രി ഹ്രി​സ്റ്റി​ജാ​ൻ മി​ക്കോ​സ്‌​കി, ചെ​ക്ക് റി​പ്പ​ബ്ലി​ക് പ്ര​ധാ​ന​മ​ന്ത്രി ആ​ൻ​ഡ്രേ​ജ് ബാ​ബി​സ്

ദോ​ഹ: മേ​ഖ​ല​യി​ലെ സൈ​നി​ക സം​ഘ​ർ​ഷ​ത്തി​ന്റെ​യും പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ പ്ര​ധാ​ന​മ​ന്ത്രി​മാ​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. മ​ലേ​ഷ്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​അ​ൻ​വ​ർ ഇ​ബ്രാ​ഹിം, മാ​സി​ഡോ​ണി​യ പ്ര​ധാ​ന​മ​ന്ത്രി ഹ്രി​സ്റ്റി​ജാ​ൻ മി​ക്കോ​സ്‌​കി, ചെ​ക്ക് റി​പ്പ​ബ്ലി​ക് പ്ര​ധാ​ന​മ​ന്ത്രി ആ​ൻ​ഡ്രേ​ജ് ബാ​ബി​സ് എ​ന്നി​വ​രു​മാ​യാ​ണ് ഫോ​ൺ സം​ഭാ​ഷ​ണം ന​ട​ത്തി​യ​ത്. മേ​ഖ​ല​യി​ലെ സൈ​നി​ക സം​ഘ​ർ​ഷ​വും പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ സു​ര​ക്ഷ​യും സ്ഥി​ര​ത​യും മ​റ്റ് വി​ഷ​യ​ങ്ങ​ളും നേ​താ​ക്ക​ൾ പ​ര​സ്പ​രം പ​ങ്കു​വെ​ച്ചു.

ഇ​റാ​ൻ ആ​ക്ര​മ​ണം ഖ​ത്ത​റി​ന്റെ പ​ര​മാ​ധി​കാ​ര​ത്തി​നു നേ​രെ​യു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്നും ന​ല്ല അ​യ​ൽ​പ​ക്ക ന​യ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണെ​ന്നും വി​വി​ധ നേ​താ​ക്ക​ളു​മാ​യ​ള്ള ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി ആ​വ​ർ​ത്തി​ച്ചു. ഒ​രു സാ​ഹ​ച​ര്യ​ത്തി​ലും ആ​ക്ര​മ​ണ​ത്തെ ന്യാ​യീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല. ഖ​ത്ത​ർ എ​പ്പോ​ഴും പ്രാ​ദേ​ശി​ക സം​ഘ​ർ​ഷ​ങ്ങ​ളി​ൽ നി​ന്ന് അ​ക​ലം പാ​ലി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. ഇ​റാ​നും അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​വും ത​മ്മി​ലു​ള്ള സം​ഭാ​ഷ​ണം സു​ഗ​മ​മാ​ക്കാ​ൻ ഖ​ത്ത​ർ എ​പ്പോ​ഴും ശ്ര​മി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. സം​ഘ​ർ​ഷം രൂ​ക്ഷ​മാ​ക്കു​ന്ന എ​ല്ലാ ന​ട​പ​ടി​ക​ളും ഉ​ട​ന​ടി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ച​ർ​ച്ച​ക​ൾ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

സം​ഘ​ർ​ഷം കു​റ​ക്കാ​നും സം​യ​മ​നം പാ​ലി​ക്കാ​നും ച​ർ​ച്ച​ക​ളി​ലേ​ക്കും ന​യ​ത​ന്ത്ര മാ​ർ​ഗ​ങ്ങ​ളി​ലേ​ക്കും മ​ട​ങ്ങാ​നും മാ​സി​ഡോ​ണി​യ പ്ര​ധാ​ന​മ​ന്ത്രി ഹ്രി​സ്റ്റി​ജാ​ൻ മി​ക്കോ​സ്‌​കി ആ​ഹ്വാ​നം ചെ​യ്തു. മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ളി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച ചെ​ക്ക് റി​പ്പ​ബ്ലി​ക് പ്ര​ധാ​ന​മ​ന്ത്രി ആ​ൻ​ഡ്രേ​ജ് ബാ​ബി​സ് സം​ഘ​ർ​ഷം കു​റ​ക്കാ​നും സം​യ​മ​നം പാ​ലി​ക്കാ​നും എ​ല്ലാ രാ​ജ്യ​ങ്ങ​ളോ​ടും ആ​ഹ്വാ​നം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - World leaders with support
Next Story