Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമു​ൻ അ​മീ​ർ ശൈ​ഖ്...

മു​ൻ അ​മീ​ർ ശൈ​ഖ് ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി​യു​ടെ വി​യോ​ഗം; ദോ​ഹ​യി​ലെ​ത്തി അ​നു​ശോ​ച​നം അ​റി​യി​ച്ച് ലോ​ക​നേ​താ​ക്ക​ൾ

text_fields
bookmark_border
മു​ൻ അ​മീ​ർ ശൈ​ഖ് ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി​യു​ടെ വി​യോ​ഗം; ദോ​ഹ​യി​ലെ​ത്തി അ​നു​ശോ​ച​നം   അ​റി​യി​ച്ച് ലോ​ക​നേ​താ​ക്ക​ൾ
cancel
camera_alt

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ വിയോഗത്തിൽ അനുശോചിപ്പ് ന്യൂഡൽഹിയിൽ ഇന്ത്യൻ പതാക പകുതി താഴ്ത്തിക്കെട്ടിയപ്പോൾ

ദോ​ഹ: ഖ​ത്ത​ർ മു​ൻ അ​മീ​ർ ശൈ​ഖ് ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി​യു​ടെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്താ​ൻ ലോ​ക​നേ​താ​ക്ക​ളും പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളും ദോ​ഹ​യി​ലെ​ത്തി. ചൊ​വ്വാ​ഴ്ച ലു​സൈ​ൽ കൊ​ട്ടാ​ര​ത്തി​ൽ വെ​ച്ച് ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ത​ല​വ​ന്മാ​രെ​യും പ്ര​തി​നി​ധി​ക​ളെ​യും സ്വീ​ക​രി​ച്ചു.

യു.​എ.​ഇ വൈ​സ് ​പ്ര​സി​ഡ​ന്റും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ശൈ​ഖ് മ​ൻ​സൂ​ർ ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്‍യാ​ൻ, തു​ർ​ക്കി​യെ പ്ര​സി​ഡ​ന്റ് റ​ജ​ബ് ത്വ​യ്യി​ബ് ഉ​ർ​ദു​ഗാ​ൻ, ഈ​ജി​പ്ത് പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ഫ​ത്താ​ഹ് എ​ൽ-​സി​സി, ലെ​ബ​ന​ൻ പ്ര​സി​ഡ​ന്റ് ജ​ന​റ​ൽ ജോ​സ​ഫ് ഔ​ൻ, സൊ​മാ​ലി​യ​ൻ പ്ര​സി​ഡ​ന്റ് ഹ​സ്സ​ൻ ശൈ​ഖ് മെ​ഹ​മൂ​ദ് എ​ന്നി​വ​ർ ദോ​ഹ​യി​ലെ​ത്തി അ​മീ​റി​നെ ക​ണ്ട് നേ​രി​ട്ട് അ​നു​ശോ​ച​നം അ​റി​യി​ച്ചു. അ​ർ​മേ​നി​യ​ൻ പ്ര​സി​ഡ​ന്റ് വാ​ഹ​ഗ്ൻ ഖ​ച്ചാ​തു​ര്യ​ൻ, ഉ​സ്ബെ​കി​സ്താ​ൻ പ്ര​സി​ഡ​ന്റ് ഷൗ​ക്ക​ത്ത് മി​ർ​സി​യോ​യേ​വ്, മൗ​റി​ത്താ​നി​യ​ൻ പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് ഉ​ൽ ശൈ​ഖ് എ​ൽ ഗ​സ്വാ​നി, ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജോ​ർ​ജി​യ മെ​ലോ​ണി, സ്വി​സ് കോ​ൺ​ഫെ​ഡ​റേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്റ് ഇ​ഗ്നാ​സി​യോ കാ​സി​സ്, ജോ​ർ​ഡ​ൻ രാ​ജ​കു​മാ​ര​ൻ അ​ൽ ഹു​സൈ​ൻ ബി​ൻ അ​ബ്ദു​ല്ല ര​ണ്ടാ​മ​ൻ, എ​ന്നി​വ​രും ലു​സൈ​ൽ കൊ​ട്ടാ​ര​ത്തി​ലെ​ത്തി ദുഃ​ഖം പ​ങ്കു​വെ​ച്ചു. ജി.​സി.​സി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജാ​സിം മു​ഹ​മ്മ​ദ് അ​ൽ​ബു​ദൈ​വി, അ​റ​ബ് ലീ​ഗ് സെ​ക്ര​ട്ട​റി ന​ബീ​ൽ ഫ​ഹ്മി എ​ന്നി​വ​രും അ​മീ​റി​നെ സ​ന്ദ​ർ​ശി​ച്ച് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു.

അ​നു​ശോ​ച​നം സ്വീ​ക​രി​ക്കു​ന്ന ച​ട​ങ്ങി​ൽ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​ക്കൊ​പ്പം ഖ​ത്ത​റി​ലെ ഉ​ന്ന​ത ഭ​ര​ണാ​ധി​കാ​രി​ക​ളും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഡെ​പ്യൂ​ട്ടി അ​മീ​ർ ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി, ശൈ​ഖ് ഖാ​ലി​ദ് ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി, അ​മീ​റി​ന്റെ പേ​ഴ്സ​ണ​ൽ റെ​പ്ര​സെ​ന്റേ​റ്റീ​വ് ശൈ​ഖ് ജാ​സിം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി, ശൈ​ഖ് അ​ബ്ദു​ൽ അ​സീ​സ് ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി, ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി, ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി, ശൈ​ഖ് ജാ​സിം ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി, പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ഇ​വ​രെ കൂ​ടാ​തെ അ​ന്ത​രി​ച്ച പി​താ​വ് അ​മീ​റി​ന്റെ മ​ക്ക​ളാ​യ മ​റ്റ് പ്ര​മു​ഖ വ്യ​ക്തി​ക​ളും രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ളാ​യ ശൈ​ഖു​മാ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

കേ​ന്ദ്ര മ​ന്ത്രി കി​ര​ൺ റി​ജി​ജു ദോ​ഹ​യി​ലെ​ത്തി

ദോ​ഹ: അ​ന്ത​രി​ച്ച ഖ​ത്ത​ർ മു​ൻ അ​മീ​ർ ശൈ​ഖ് ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഇ​ന്ത്യ​ൻ സ​ർ​ക്കാ​രി​ന്റെ​യും ജ​ന​ങ്ങ​ളു​ടെ​യും അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര പാ​ർ​ല​മെ​ന്റ​റി കാ​ര്യ, ന്യൂ​ന​പ​ക്ഷ കാ​ര്യ മ​ന്ത്രി കി​ര​ൺ റി​ജി​ജു ഖ​ത്ത​ർ ത​ല​സ്ഥാ​ന​മാ​യ ദോ​ഹ​യി​ലെ​ത്തി. ആ​ധു​നി​ക ഖ​ത്ത​ർ കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു പി​താ​വ് അ​മീ​ർ ശൈ​ഖ് ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി. ഇ​ന്ത്യ​യു​ടെ ഉ​റ്റ ച​ങ്ങാ​തി​യാ​യി​രു​ന്ന അ​ദ്ദേ​ഹം, ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്ത​മാ​ക്കു​ന്ന​തി​ൽ ന​ൽ​കി​യ വി​ല​മ​തി​ക്കാ​നാ​കാ​ത്ത സം​ഭാ​വ​ന​ക​ൾ എ​ക്കാ​ല​വും സ്മ​രി​ക്ക​പ്പെ​ടു​മെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

അ​മീ​റി​നെ ഫോ​ണി​ൽ വി​ളി​ച്ച് അ​നു​ശോ​ച​നം അ​റി​യി​ച്ച് യു.​എ​സ് പ്ര​സി​ഡ​ന്റ്

ദോ​ഹ: അ​ന്ത​രി​ച്ച ഖ​ത്ത​ർ മു​ൻ അ​മീ​ർ പി​താ​വ് ശൈ​ഖ് ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യെ ഫോ​ണി​ൽ വി​ളി​ച്ച് അ​നു​ശോ​ച​നം അ​റി​യി​ച്ച് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ഡൊ​ണാ​ൾ​ഡ് ട്രം​പ്. ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു യു.​എ​സ് പ്ര​സി​ഡ​ന്റ് ഖ​ത്ത​ർ അ​മീ​റു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ച​ത്.

പി​താ​വ് അ​മീ​റി​ന്റെ നി​ര്യാ​ണ​ത്തി​ലു​ള്ള ക​ടു​ത്ത ദുഃ​ഖ​വും അ​നു​ശോ​ച​ന​വും ട്രം​പ് ഖ​ത്ത​ർ അ​മീ​റു​മാ​യി പ​ങ്കു​വെ​ച്ചു. ത​ന്റെ​യും രാ​ജ്യ​ത്തി​ന്റെ​യും അ​നു​ശോ​ച​നം അ​റി​യി​ച്ച യു.​എ​സ് പ്ര​സി​ഡ​ന്റി​ന് ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി ന​ന്ദി​യും ക​ട​പ്പാ​ടും രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dohaWorld Leaderscondolencesgulf
News Summary - World leaders arrive in Doha to express condolences
Next Story