ലോക കേരളസഭയും പ്രവാസികളും; സംസ്കൃതി ഖത്തർ സെമിനാർ
text_fieldsദോഹ: പ്രവാസികളുടെ അവകാശ സരക്ഷണം, ലോക കേരള സഭ നിലനിൽക്കേണ്ടതിന്റെ അനിവാര്യത തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്ത് സംസ്കൃതി ഖത്തറിന്റെ നേതൃത്വത്തിൽ ലോക കേരള സഭയും പ്രവാസികളും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സംസ്കൃതി വൈസ് പ്രസിഡന്റ് എസ്.ജി. നിതിൻ അധ്യക്ഷത വഹിച്ച സെമിനാറിൽ മുൻ കേരള പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടറും ലോക കേരള സഭ അംഗവുമായിരുന്ന ഇ.എം. സുധീർ ഉദ്ഘാടനം ചെയ്തു. സംസ്കൃതി ജനറൽ സെക്രട്ടറി ഷംസീർ അരികുളം വിഷയം അവതരിപ്പിച്ചു. മുൻ ലോക കേരള സഭ അംഗങ്ങളായ അഹമ്മദ്കുട്ടി, ഡോ. പ്രതിഭ രതീഷ്, ഷൈനി കബീർ, എ. സുനിൽ എന്നിവർ ലോക കേരള സഭയുടെ പ്രധാന്യത്തെ കുറിച്ച് സംസാരിച്ചു.
പ്രവാസികളുടെ അവകാശങ്ങളെ നിഷേധിക്കുന്ന നിലപാടിൽ നിന്നും കേരള സർക്കാർ പിന്മാറണമെന്നും, ലോക കേരള സഭ പോലെ പ്രവാസികളെ ചേർത്ത് പിടിച്ച ഒരു സംവിധാനം നിർത്തലാക്കിയ നിലപാടിൽ സർക്കാറിനെ പ്രതിഷേധമറിയിക്കാൻ പ്രവാസി സംഘടനകൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും സെമിനാറിൽ നിർദേശമുയർന്നു. ഖത്തറിൽ നിന്നുള്ള ലോക കേരള സഭാ അംഗങ്ങളും വിവിധ സംഘടനാ പ്രതിനിധികളും സെമിനാറിൽ പങ്കെടുത്തു. സംസ്കൃതി സെക്രട്ടറി ബിജു പി. മംഗലം സ്വാഗതവും വനിതവേദി സെക്രട്ടറി ജെസിത നടപ്പുരയിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

