ദോഹ: ദോഹയിൽ നടക്കുന്ന ലോക ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സിൽ വനിതകളുടെ ടീമിനത്തിൽ നാലാം തവണയും സ്വർണം സ്വന്തമാക്കി അമേരിക്ക. ആസ്പയർ ഡോമിൽ നടക്കുന്ന ടൂർണമെൻറിൽ എതിർടീമുകൾക്ക് ഒരു അവസരം പോലും നൽകാതെയാണ് മെയ്വഴക്കത്തിെൻറ മേളയിൽ നാല് ഒളിമ്പിക്സ് സ്വർണം നേടിയ സിമോണ ബിൽസ് അടങ്ങിയ ടീം ജേതാക്കളായത്. റഷ്യൻ വനിതകൾ വെള്ളിയും ചൈന വെങ്കലവും നേടി. മൊത്തം 171.629 പോയൻറുകൾ അമേരിക്കൻ വനിതകൾ നേടിയപ്പോൾ റഷ്യക്കാരികൾക്ക് 162.863ഉം ചൈനീസ് ടീമിന് 162.396ഉം പോയേൻറ നേടാൻ പറ്റിയുള്ളൂ.
മൂന്ന് ടീമുകളും 2020ലെ ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടുകയും ചെയ്തു. അതേസമയം, പുരുഷൻമാരുടെ ടീമിനത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഒടുവിലാണ് ചൈനീസ് പുരുഷൻമാർ സ്വർണം സ്വന്തമാക്കിയത്. അര പോയൻറിൽ താെഴ വ്യത്യാസത്തിലാണ് ചൈനീസ് പുരുഷൻമാർ റഷ്യയെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയത്.