ലോക ഹൃദയ ദിനാചരണം ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
text_fieldsദോഹ: ഹൃദയാരോഗ്യത്തിന്റെ പ്രാധാന്യവും കൃത്യമായ വ്യായാമത്തിന്റെയും ആരോഗ്യകരമായ ജീവിതശൈലിയുടെയും ആവശ്യകത ഉയര്‍ത്തിക്കാട്ടി റോക്ക പവര്‍ ജിം ലോക ഹൃദയ ദിനം ബോധവൽക്കരണ പരിപാടികളോടെ സംഘടിപ്പിച്ചു. ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിൽ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള പങ്കിനെക്കുറിച്ച് അംഗങ്ങളെയും പൊതുസമൂഹത്തെയും ബോധവൽക്കരിക്കുന്നതിനായി വിവിധ ഫിറ്റ്നസ് പ്രവര്‍ത്തനങ്ങളും പ്രായോഗിക പരിശീലനങ്ങളും സംഘടിപ്പിച്ചു. റോക്ക പവര്‍ ജിമ്മിലെ ട്രെയിനര്‍മാരായ അറഫാത്ത്, ലൂയി, അനീസ്, ലുഖ്മാന്, നദ, എമിലി, ഫസീല, നമാര എന്നിവര്‍ വ്യായാമങ്ങളുടെയും ഫിറ്റ്നസ് പ്രവര്‍ത്തനങ്ങളുടെയും പ്രദര്‍ശനം നടത്തി.
സ്ഥിരമായ വ്യായാമം ഹൃദയാരോഗ്യവും ശാരീരികക്ഷമതയും മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണായകമാണെന്ന് അവര്‍ വിശദീകരിച്ചു. വ്യായാമം ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കേണ്ടതിന്റെ ആവശ്യകതയും ട്രെയിനര്‍മാര്‍ ചൂണ്ടിക്കാട്ടി. ഓരോരുത്തരുടെയും ആരോഗ്യനിലയും ശാരീരികശേഷിയും പരിഗണിച്ച് അനുയോജ്യമായ വ്യായാമരീതികള്‍ പിന്തുടരണമെന്നും അവര്‍ നിര്‍ദേശിച്ചു. ഹൃദയാരോഗ്യത്തെക്കുറിച്ചുള്ള ബോധവത്കരണവും രോഗപ്രതിരോധത്തിന്റെ പ്രാധാന്യവും കൂടുതല്‍ ശക്തമാക്കേണ്ടതുണ്ടെന്ന് റുഖിയ പറഞ്ഞു. ഹന, സബ്രീന, അമീന എന്നിവർ സന്നിഹിതരായിരുന്നു. റോക്ക പവര്‍ ജിം ജനറല്‍ മാനേജര്‍ നിഖില്‍ നാസിർ, മാനേജിധ് ഡയറക്ടര്‍ മുഹമ്മദ് നൗഷാദ് അബു എന്നിവർ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

