ലോക പൂക്കളമത്സരം: ചാലിയാർ ദോഹ പുരസ്കാരം ഏറ്റുവാങ്ങി
text_fieldsകേരള ടൂറിസം സംഘടിപ്പിച്ച ലോക പൂക്കളമത്സരത്തിെൻറ പുരസ്കാരം ടൂറിസം മന്ത്രിയിൽനിന്ന് ചാലിയർ ദോഹ പ്രതിനിധികൾ ഏറ്റുവാങ്ങുന്നു
ദോഹ: നോർക്കയുടെ സഹകരണത്തോടെ കേരള സർക്കാർ സംഘടിപ്പിച്ച ലോക പൂക്കളമത്സരത്തിൽ സമ്മാനാർഹമായ ചാലിയാർ ദോഹ പുരസ്കാരം ഏറ്റുവാങ്ങി.
തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ കേരള ടൂറിസം- പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിൽനിന്ന് ചാലിയാർ ദോഹ പ്രസിഡൻറ് അബ്ദുൽ ലത്തീഫ് ഫറോക്ക്, വൈസ് പ്രസിഡൻറ് സിദ്ദീഖ് വാഴക്കാട്, സെക്രട്ടറിമാരായ രഘുനാഥ് ഫറോക്ക്, ബഷീർ മണക്കടവ് എന്നിവർ ഏറ്റുവാങ്ങി. പ്രശസ്ത സിനിമ പിന്നണിഗായകൻ എം.ജി. ശ്രീകുമാർ മുഖ്യാഥിതിയായിരുന്നു.
1331 എൻട്രികളിൽനിന്ന് ഒന്ന്, രണ്ട്, മൂന്ന് സമ്മാനങ്ങളും പ്രോത്സാഹനങ്ങളുമായി 52 എൻട്രികൾക്കാണ് സമ്മാനം ലഭിച്ചത്.
കേരളത്തിന് പുറത്തുള്ള സംഘടന വിഭാഗത്തിൽ അഞ്ചിൽ നാല് പ്രോത്സാഹന സമ്മാനവുമായി ഖത്തറിൽനിന്നുള്ള കൂട്ടായ്മകളായ ചാലിയാർ ദോഹ, തൃശൂർ ജില്ല സൗഹൃദ വേദി, മമ്മൂട്ടി ഫാൻസ് ആൻഡ് വെൽെഫയർ അസോസിയേഷൻ ഇൻറർനാഷനൽ, ഖത്തർ പാപ്പിനിശ്ശേരി പഞ്ചായത്ത് കൂട്ടായ്മ എന്നിവർക്കാണ് സമ്മാനം ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

