ലോകകപ്പ്: ആരോപണങ്ങളെ അതിജീവിച്ച്, ആത്മവിശ്വാസത്തോടെ
text_fieldsദോഹ: 2022 ഫിഫ ലോകപ്പിന് ഒരുങ്ങുന്ന ഖത്തറിനെതിരെ ഒളിഞ്ഞും തെളിഞ്ഞും ചില കേന്ദ്രങ്ങള്‍ നടത്തുന്ന പ്രചരണങ്ങളുടെ മുനയൊടിക്കുന്നതായി കഴിഞ്ഞ ദിവസം ഫിഫ ജനറല്‍ സെക്രട്ടറി ഖത്തറിലത്തെി ഒരുങ്ങളില്‍ തൃപ്തി പ്രകടിപ്പിച്ച് നല്‍കിയ ഗുഡ്സര്‍ട്ടിഫിക്കറ്റ്.
ഏറ്റവും ഒടുവില്‍ ലോക കപ്പ് സ്റ്റേഡിയം നിര്‍മാണങ്ങള്‍ അടക്കമുള്ളവയില്‍ തൊഴിലാളികള്‍ അഭിമുഖീകരിക്കുന്നത് വലിയ തോതിലുള്ള അവകാശ ലംഘനമെന്ന തരത്തില്‍ ദുരാരോപണവുമായി അന്താരാഷ്ട്ര ട്രേഡ് യൂനിയന്‍ അടുത്തിടെ രംഗത്തത്തെിയിരുന്നതും മേല്‍പ്പറഞ്ഞ പ്രചരണങ്ങളുടെ ഭാഗമായിരുന്നു. എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ തൊഴിലാളികളോടുള്ള സമീപനങ്ങളിലടക്കം ഖത്തര്‍ പുലര്‍ത്തുന്ന സുതാര്യമായ നിലപാടുകള്‍ ഫിഫ ജനറല്‍ സെക്രട്ടറി ഫാതിമ സമൂറ ഖത്തറില്‍ എത്തി മനസിലാക്കിയിരുന്നു. വാര്‍ത്താലേഖകരോട് തൊഴിലാളികള്‍ തൃപ്തരാണന്ന് അവര്‍ തുറന്നുപറയുകയും ചെയ്തു.
അതിനൊപ്പം ഫിഫ സെക്രട്ടറി എടുത്തുപറഞ്ഞ കാര്യം, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നതോടൊപ്പം തൊഴിലാളികളുടെ സുരക്ഷാ സംവിധാനത്തില്‍ മികച്ച സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളതെന്നായിരുന്നു. ദക്ഷിണ ആഫ്രിക്ക, ബ്രസീല്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ലോക കപ്പാണ് ഇവിടെ നടക്കുക എന്ന പ്രഖ്യാപനം നടത്തിയാണ് അവര്‍ തിരിച്ചുപോയത്. ഇതും അടുത്തകാലങ്ങളായി ആരോപണങ്ങള്‍ നടത്തിയവര്‍ക്കെതിരായ മറുപടിയായി. അതിനൊപ്പം മദ്യ ഉപയോഗം പോലുള്ള പ്രശ്നങ്ങളില്‍ ഖത്തറിന്‍്റെ സംസ്കാരത്തെയും ആചാരങ്ങളേയും ആദരിച്ച് തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നൂം അവര്‍ അറിയിച്ചു. ഫാതിമ സമൂറ സന്ദര്‍ശനത്തിനുശേഷം ഫിഫക്ക് വിശദമായ റിപ്പോര്‍ട്ട് നല്‍കും എന്നുമറിയുന്നു. ഖത്തറില്‍ ലോകകപ്പ് പ്രഖ്യാപിച്ച സമയം മുതല്‍ തന്നെ ചില യൂറോപ്യന്‍ രാജ്യങ്ങള്‍ ഖത്തറിനെതിരെ പ്രചരണ രംഗത്തുണ്ടായിരുന്നു. മാത്രമല്ല ഡെന്‍മാര്‍ക്ക്, ബ്രസല്‍സ് കേന്ദ്രീകരിച്ചുള്ള ചില തൊഴിലാളി സംഘടനകള്‍ നിരന്തരം ആക്ഷേപങ്ങള്‍ ഉന്നയിച്ച് ലോകകപ്പിന്‍െറ ഒരുക്കങ്ങളുടെ ശോഭ കൊടുത്താനും ശ്രമിച്ചിരുന്നു. തൊഴിലാളികള്‍ക്ക് ഖത്തറില്‍ തൊഴില്‍ പീഡനമെന്ന തരത്തില്‍ ഡെന്‍മാര്‍ക്ക് കേന്ദ്രമായ സംഘടന മാസങ്ങള്‍ക്ക് മുമ്പ് ആക്ഷേപമുന്നയിച്ചു. എന്നാല്‍ തൊഴിലാളികള്‍ക്ക് പണം നല്‍കിയാണ് ഇത്തരം ഒരു ആരോപണം ഉന്നയിച്ചതെന്ന് പിന്നീട് വെളിപ്പെട്ടു. ഇന്‍റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ സെകട്ടറി ജനറല്‍ തന്നെയായിരുന്നു ഇക്കാര്യം വ്യക്തമാക്കിയതും. എന്നാല്‍ ഇന്‍റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ തള്ളിയ റിപ്പോര്‍ട്ടും വീണ്ടും പൊടി തട്ടിയെടുക്കാനുള്ള ശ്രമമാണ് ബ്രസല്‍സ് കേന്ദ്രമായ സംഘടന ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ചത്. എന്നാല്‍ ഫിഫ ജനറല്‍ സെക്രട്ടറി നേരിട്ടുവന്ന് തൊഴിലാളികളെയും തൊഴില്‍ സ്ഥലങ്ങളിലും വന്ന് കാര്യങ്ങള്‍ ബോധ്യമായി അഭിപ്രായ പ്രകടനം നടത്തിയതോടെ ഖത്തറിനും ലോകകപ്പ് സംഘാടക സമിതിക്കും ആത്മവിശ്വാസം വര്‍ധിച്ചിട്ടുണ്ട്.
ഖത്തറില്‍ നടക്കുന്ന ലോക കപ്പ് മുഖേനെ ഇസ്ലാമിനെ സംബന്ധിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റാനും ഇസ്ലാമിക പൈതൃകം ലോകത്തിന് പരിചയപ്പെടുത്താനും കഴിയുമെന്ന് ലോക കപ്പ് ഓര്‍ഗനൈസിഗ് കമ്മിറ്റി സെക്രട്ടറി ജനറല്‍ ഹസന്‍ തവാദ കഴിഞ്ഞ ദിവസം പറഞ്ഞതും മേല്‍പ്പറഞ്ഞ ചില കേന്ദ്രങ്ങളുടെ ആരോപണങ്ങള്‍ മുന്നില്‍ കണ്ടായിരുന്നു. രാജ്യത്തെ തൊഴില്‍ ഇടങ്ങള്‍ അന്താരാഷ്ട്ര തലത്തിലുളള ഏത് സംഘങ്ങള്‍ക്കും സന്ദര്‍ശിക്കാമെന്ന് നേരത്തെ തന്നെ ഖത്തര്‍ പ്രഖ്യാപിച്ചിരുന്നു. അത്തരമൊരു അന്വേഷണത്തിന് മുതിരാതെ പ്രചരണങ്ങള്‍ തുടരാണാണ് ചിലര്‍ തുടര്‍ച്ചയായി ശ്രമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
