ലോകകപ്പ് വേൾഡ് ക്ലാസ് -ഗോപിചന്ദ്
text_fieldsഇന്ത്യ കപ്പ് ഓപൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പി. ഗോപിചന്ദ് സംസാരിക്കുന്നു
ദോഹ: നവംബറിൽ കിക്കോഫ് കുറിക്കുന്ന ലോകകപ്പ് ലോകോത്തരമായിരിക്കുമെന്ന് മുൻ ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യനും ഇന്ത്യയുടെ സൂപ്പർതാരങ്ങളായ പി.വി. സിന്ധു, സൈന നെഹ്വാൾ എന്നിവരുടെ പരിശീലകനുമായ പി. ഗോപിചന്ദ്. ഇന്ത്യൻ സ്പോർട്സ് സെന്റർ സംഘടിപ്പിച്ച ഇന്ത്യൻ ഓപൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയപ്പോഴാണ് ഫുട്ബാൾ ആരാധകൻകൂടിയായ ഗോപിചന്ദ് ഖത്തർ വേദിയാവുന്ന ലോകകപ്പിനെ കുറിച്ച് വാചാലനായത്.
'ലോകത്തിന്റെ കണ്ണുകളെല്ലാം ഖത്തറിലേക്ക് പതിയുന്ന നാളുകളാണ് വരാനിരിക്കുന്നത്. ലോകത്തിന്റെ വിവിധ കോണുകളിലുള്ള ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്നതാണ് ഫുട്ബാൾ ലോകകപ്പ്. ഖത്തറിലെ മേള വേൾഡ് ക്ലാസ് ആയിരിക്കുമെന്നതിൽ സംശയമില്ല. 2006 ജർമനി ലോകകപ്പിൽ സ്റ്റേഡിയത്തിലിരുന്ന് മത്സരങ്ങൾ കണ്ടതിന്റെt ഓർമകൾ ഇന്നുമുണ്ട്. ഏറ്റവും മികച്ചൊരു അനുഭവമാവും ലോകകപ്പ്'-പി. ഗോപിചന്ദ് പറഞ്ഞു.
കായിക മേഖലക്ക് ഏറെ പരിഗണന നൽകുന്ന രാജ്യമാണ് ഖത്തർ. വലിയ നിക്ഷേപങ്ങളും നടത്തുന്നു. ലോകകപ്പ് ഫുട്ബാൾ, 2030 ഏഷ്യൻ ഗെയിംസ്, ആസ്പയർ അക്കാദമി എന്നിവ അതിന്റെ ഉദാഹരണങ്ങളാണ്. അത്ലറ്റിക്സിലും മുൻതൂക്കം നൽകുന്നവരാണ്. ഏഷ്യൻ ഗെയിംസിൽ ബാഡ്മിന്റണിന് ഏറെ പ്രാധാന്യമുണ്ട്. മികച്ച തയാറെടുപ്പുണ്ടെങ്കിൽ ബാഡ്മിന്റണിലും എട്ടുവർഷംകൊണ്ട് ഖത്തറിന് നേട്ടം കൊയ്യാം'-ഗോപിചന്ദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

