ലോകകപ്പ് തൊഴിലാളികളുടെ മരണം: നടക്കുന്നത് തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമെന്ന് ഖത്തർ
text_fieldsലോകകപ്പിനോടനുബന്ധിച്ച് നടക്കുന്ന നിർമാണങ്ങളിലെ തൊഴിലാളികൾ
ദോഹ: 2022ൽ ഖത്തറിൽ നടക്കാനിരിക്കുന്ന ഫുട്ബാൾ ലോകകപ്പ് ബഹിഷ്കരിക്കണമെന്ന പ്രചാരണത്തിനെതിരെ ഗവൺമെൻറ് കമ്യൂണിക്കേഷൻസ് ഓഫിസ് (ജി.സി.ഒ). ജി.സി.ഒ മാധ്യമവിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ശൈഖ് തമർ ബിൻ ഹമദ് ആൽഥാനിയാണ് ഫ്രഞ്ച് പത്രമായ ലെ ഫിഗറോയുമായുള്ള അഭിമുഖത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. ടൂർണമെൻറ് ബഹിഷ്ക്കരിക്കണമെന്ന രൂപത്തിൽ നടക്കുന്ന പ്രചാരണങ്ങളിൽ വാസ്തവമില്ല. തെറ്റിദ്ധാരണകളുടെ അടിസ്ഥാനത്തിലാണ് പ്രചാരണം. ലോകകപ്പ് സ്റ്റേഡിയം തൊഴിലാളികളടക്കമുള്ള എല്ലാ തൊഴിലാളികൾക്കും മികച്ച സൗകര്യങ്ങളാണ് സർക്കാർ ചെയ്യുന്നത്. വിദേശതൊഴിലാളികളുടെ ഉന്നമനം ലക്ഷ്യമിട്ട് തൊഴിൽ നിയമങ്ങൾ പരിഷ്കരിക്കുകയും െചയ്തിട്ടുണ്ട്. ഖത്തർ ലോകകപ്പ് എല്ലാതലത്തിലും നന്നായി നടത്താനായി മികച്ച നടപടികളാണ് അന്തർദേശീയ പങ്കാളികളുമായി ചേർന്ന് ഖത്തർ നടത്തുന്നത്.
സ്റ്റേഡിയം നിർമാണപ്രവൃത്തികൾക്കിടെ 6500 തൊഴിലാളികൾ മരണെപ്പട്ടുവെന്ന ഗാർഡിയെൻറ റിപ്പോർട്ട് തെറ്റിദ്ധരിപ്പിക്കുന്നതാണ്. സത്യത്തിൽനിന്ന് ഏെറ വിദൂരവുമാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ. കഴിഞ്ഞ 10 വർഷത്തിനിടെയുള്ള എല്ലാമരണങ്ങളും ഉൾെപ്പടുത്തിയാണ് ഈ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. 10 വർഷത്തിനുള്ളിൽ മരിച്ച ഇന്ത്യ, ശ്രീലങ്ക, പാകിസ്താൻ, നേപ്പാൾ രാജ്യക്കാരുടെ കണക്കുകളാണ് അത്. ഇവ എല്ലാം നടന്നിരിക്കുന്നത് ലോകകപ്പ് നിർമാണപ്രവൃത്തികൾ നടക്കുന്ന സ്ഥലങ്ങളിലല്ല.
വിദ്യാർഥികൾ, പ്രായമായവർ, തൊഴിലാളികൾ, ഓഫിസുകളിൽ ജോലിചെയ്യുന്നവർ, സ്കൂളുകളിലുള്ളവർ, ആശുപത്രികളിൽ ജോലി ചെയ്യുന്നവർ, ഷോപ്പുകളിലുള്ളവർ തുടങ്ങിയവരുടെ 10 വർഷത്തിനുള്ളിലുള്ള എല്ലാമരണങ്ങളുമാണ് ഇത്തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന രൂപത്തിൽ നൽകിയിരിക്കുന്നത്. ഈ രാജ്യങ്ങളിൽ നിന്നുള്ള 1.4 മില്ല്യനിലധികം തൊഴിലാളികൾ ഖത്തറിൽ ജോലി ചെയ്യുന്നുണ്ട്.
ഇതിൽ 20 ശതമാനം പേർ മാത്രമേ നിർമാണമേഖലയിൽ പണിയെടുക്കുന്നവരായിട്ടുള്ളൂ. 2014നും 2019നും ഇടയിലുള്ള മരണങ്ങളിൽ ആകെ പത്ത് ശതമാനത്തിനും താെഴയാണ് നിർമാണമേഖലയിലുള്ളവരുടെ മരണങ്ങൾ.ഈയടുത്ത് നിരവധി നിയമങ്ങളും പരിഷ്കാരങ്ങളുമാണ് തൊഴിൽമേഖലയിൽ ഖത്തർ നടപ്പാക്കിയത്.വിവിധ തൊഴില്‍ തസ്തികളിലുള്ളവര്ക്ക് തൊഴില്‍കരാര്‍ കാലാവധിക്കുള്ളില്‍ രാജ്യത്തിന് പുറത്തേക്ക് പോകാനുള്ള എക്സിറ്റ് പെര്‍മിറ്റ് (ഖുറൂജ്) സംവിധാനം ഒഴിവാക്കിയത് പ്രധാനപരിഷ്കാരമാണ്.
തൊഴില്‍കരാര്‍ കാലാവധിക്കുള്ളില്‍ രാജ്യത്തിന് പുറത്തേക്ക് താല്‍ക്കാലികമായോ സ്ഥിരമായോ പോകുന്നതിന് എക്സിറ്റ് പെര്‍മിറ്റ് നിലവിൽ വേണ്ട. പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച 2015ലെ 21ാം നമ്പര്‍ നിയമത്തിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്തുകൊണ്ടുള്ള 2018ലെ 13ാം നമ്പര്‍ പുതിയ നിയമമാണിത്.
തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പാക്കുന്ന നിയമം നടപ്പാക്കുന്ന മിഡിലീസ്റ്റിലെ ആദ്യരാജ്യമാണ് ഖത്തർ.ഗാർഹികതൊഴിലാളികൾ അടക്കമുള്ള ഖത്തറിലെ എല്ലാ തൊഴിലാളികൾക്കും മിനിമം വേതനം ഉറപ്പാക്കുന്ന നിയമം മാർച്ച് 20 മുതലാണ് പ്രാബല്യത്തിൽവന്നത്. എല്ലാ തൊഴിലാളികൾക്കും 1000 റിയാൽ (ഏകദേശം 19,500 ഇന്ത്യൻ രൂപ) മിനിമം വേതനം നൽകണം.
ന്യായമായ താമസസൗകര്യവും ഭക്ഷണവും നൽകുന്നില്ലെങ്കിൽ തൊഴിലാളിയുടെ താമസച്ചെലവിനായി 500 റിയാലും (9,750 രൂപ) ഭക്ഷണ അലവൻസിനായി 300 റിയാലും (5850 രൂപ) പുറമേ നൽകാനും നിയമം അനുശാസിക്കുന്നു. എല്ലാപ്രവാസികൾക്കും സന്ദർശകവിസയിൽ അടക്കം എത്തുന്നവർക്കും ഖത്തറിൽ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്ന നടപടികളിലാണിപ്പോൾ. വിസ പുതുക്കുക, പുതിയ വിസകൾ അനുവദിക്കുക, സന്ദർശകവിസ, രാജ്യത്തേക്കുള്ള മറ്റ് യാത്രകൾ എന്നിവക്കൊക്കെ െഹൽത് ഇൻഷുറൻസ് നിർബന്ധമാക്കുകയാണ് പുതിയ നിയമത്തിലൂടെ ചെയ്യുന്നത്. പ്രവാസികളുടെ ആരോഗ്യസംരക്ഷണകാര്യത്തിലുള്ള രാജ്യത്തിെൻറ പ്രതിബദ്ധതയാണ് ഇത് തെളിയിക്കുന്നത്.ഇത്തരത്തിൽ വൻനടപടികൾ സ്വീകരിച്ചിട്ടും ലോകകപ്പ് തൊഴിലാളികളുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങൾ നടക്കുന്നത് കായികരംഗത്തുള്ളവരും വിദഗ്ധരും ഇതിനകം തള്ളിക്കളഞ്ഞിട്ടുണ്ടെന്നും ജി.സി.ഒ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.