ലോകകപ്പ് വളന്റിയർമാരെ ആദരിച്ചു
text_fieldsതലശ്ശേരി നിവാസികളായ ലോകകപ്പ് വളന്റിയർമാരെ തലശ്ശേരി വെൽഫെയർ അസോസിയേഷൻ ഖത്തർ ആദരിച്ചപ്പോൾ
ദോഹ: തലശ്ശേരി നിവാസികളായ ലോകകപ്പ് വളന്റിയർമാരെ തലശ്ശേരി വെൽഫെയർ അസോസിയേഷൻ ഖത്തർ ആദരിച്ചു. കഴിഞ്ഞ ദിവസം ഐ.സി.ബി.എഫ് ഹാളിൽ നടന്ന പരിപാടിയിലാണ് ഫിഫ ലോകകപ്പിന് വളന്റിയറായി സേവനം അനുഷ്ഠിച്ച തലശ്ശേരി സ്വദേശികളെ സർട്ടിഫിക്കറ്റും സമ്മാനവും നൽകി ആദരിച്ചത്.
തലശ്ശേരി വെൽഫെയർ അസോസിയേഷൻ ഖത്തർ പ്രസിഡന്റ് സഫർ അഹമ്മദ് അധ്യക്ഷത വഹിച്ചു. ഖത്തർ ലോകകപ്പ് വേദിയായി പ്രഖ്യാപിച്ചതുമുതൽ പലവിധ എതിർപ്പുകൾക്കിടയിലും ലോകത്തിനു മുന്നിൽ അതിനെ കുറ്റമറ്റ രീതിയിൽ അവതരിപ്പിക്കാൻ ഖത്തർ ഭരണാധികാരികൾ കാണിച്ച നിശ്ചയദാർഢ്യവും ഉത്തരവാദിത്ത ബോധവും പ്രശംസനീയമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
വളന്റിയർമാർ ലോകകപ്പ് അനുഭവങ്ങൾ പങ്കുവെച്ചു. ലോകകപ്പ് പ്രവചന മത്സര വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടന്നു. ജനറൽ സെക്രട്ടറി എ.പി.എം. അഷ്ഫർ സ്വാഗതവും എ.കെ. അറഫാത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

