ആകാശം കീഴടക്കി ലോകകപ്പ് േട്രാഫി
text_fieldsലോകകപ്പ് ട്രോഫിയും വഹിച്ച് പറന്ന ഖത്തർ എയർവേസ് വിമാനം
ദോഹ: ലോകകപ്പ് ജേതാക്കൾക്കുള്ള േട്രാഫിയുമായി എട്ട് സ്റ്റേഡിയങ്ങൾക്ക് മുകളിലൂടെ വട്ടമിട്ടുപറന്ന് ഖത്തർ എയർവേസ്.
ഒരു വർഷ കൗണ്ട്ഡൗണിെൻറ ഭാഗമായാണ് ട്രോഫിയുമായി സ്റ്റേഡിയങ്ങളുടെ ആകാശത്ത് ഫിഫയുടെ ഔദ്യോഗിക എയർലൈൻ പങ്കാളികളായ ഖത്തർ എയർവേസ് ൈഫ്ല-ബൈ പര്യടനം നടത്തിയത്.
ബ്രസീലിെൻറ ഫുട്ബാൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ക്യാപ്റ്റൻ ആം ബാൻഡ് അണിഞ്ഞ, 1994, 2002 ലോകചാമ്പ്യൻ താരം കഫുവിെൻറ നേതൃത്വത്തിലായിരുന്നു ഖത്തർ എയർവേസിെൻറ പ്രത്യേക ബോയിങ് 777 വിമാനം സ്റ്റേഡിയങ്ങൾക്ക് മീതെയുള്ള പറന്നത്.
ലോകത്തിെൻറ നാനാഭാഗങ്ങളിൽനിന്നുമുള്ള കായിക േപ്രമികളെ ലോകോത്തര, വിശ്വ കായിക ടൂർണമെൻറിനായി സ്വാഗതം ചെയ്യാൻ ഖത്തർ സജ്ജമായിരിക്കുകയാണെന്നും ഫിഫയുടെ ഔദ്യോഗിക എയർലൈൻ പങ്കാളികളെന്ന നിലയിൽ ലോകകപ്പിനായി എത്തുന്ന സന്ദർശകർക്കായി കാത്തിരിക്കുകയാണെന്നും ഖത്തർ എയർവേസ് സി.ഇ.ഒ അക്ബർ അൽ ബാകിർ പറഞ്ഞു.
കേവലം ഒരുവർഷം മാത്രം ബാക്കിയിരിക്കെ, ഈ മാസം അവസാനം ആരംഭിക്കുന്ന ഫിഫ അറബ് കപ്പ് ഖത്തറിെൻറയും അതോടൊപ്പം ഖത്തർ എയർവേസിെൻറയും ലോകകപ്പിനായുള്ള തയാറെടുപ്പുകൾക്കുള്ള തെളിവുകളാണെന്നും അൽ ബാകിർ കൂട്ടിച്ചേർത്തു. ഖത്തർ ലോകകപ്പ് ഫ്രീക്വൻറ് ഫ്ലയർ േപ്രാഗ്രാം വഴി നവംബർ 21 മുതൽ 23 വരെയുള്ള ഓരോ ബുക്കിങ്ങിനും ഖത്തർ എയർവേസ് പ്രിവിലേജ് ക്ലബ് അംഗങ്ങൾക്ക് 3650 ക്യൂ മൈൽ പോയൻറ് ലഭിക്കും. ഈ വർഷം സെപ്റ്റംബറിൽ ഖത്തർ എയർവേസ് ഹോളിഡേയ്സ് സ്പെഷൽ ഫാൻ ട്രാവൽ പാക്കേജ് ആരംഭിച്ചിരുന്നു.