ലോകകപ്പ് ടിക്കറ്റ് ലഭിച്ചവർ മാർച്ച് 21ന് മുമ്പ് പണമടക്കണം
text_fieldsദോഹ: റാൻഡം നറുക്കെടുപ്പിലൂടെ ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾക്ക് ടിക്കറ്റുറപ്പിച്ചവർ മാർച്ച് 21 ഖത്തർ സമയം ഉച്ചക്ക് ഒന്നിന് മുമ്പായി പണം അടക്കണമെന്ന് ഫിഫ നിർദേശം. ജനുവരി 19ന് ആരംഭിച്ച് ഫെബ്രുവരി എട്ടിന് അവസാനിച്ച ആദ്യഘട്ട ടിക്കറ്റ് ബുക്കിങ്ങിന്‍റെ റാൻഡം നറുക്കെടുപ്പ് പൂർത്തിയായി ചൊവ്വാഴ്ച മുതലാണ് ആരാധകർക്ക് അറിയിപ്പ് ലഭിച്ചു തുടങ്ങിയത്.
ഫിഫ വെബ്സൈറ്റിലെ ടിക്കറ്റിങ് അക്കൗണ്ടിൽ പ്രവേശിച്ച് സ്റ്റാറ്റസ് പരിശോധിക്കാവുന്നതാണെന്ന് ഫിഫ അറിയിച്ചു. ടിക്കറ്റ് ലഭിച്ചവർ 21ന് മുമ്പായി പണമടച്ച് ടിക്കറ്റ് സ്വന്തമാക്കണമെന്നാണ് നിർദേശം. ഇന്‍റർനാഷണൽ ഫാൻസ്, ഖത്തർ റെസിഡന്‍റ് ഫാൻസ് എന്നീ രണ്ട് ലിങ്കുകൾ വഴിയാണ് വെബ്സൈറ്റിൽ പ്രവേശിക്കാൻ കഴിയുക.
വെബ്സൈറ്റിലെ തിരക്കനുസരിച്ച് ക്യൂവിനൊടുവിൽ നേരത്തെ രജിസ്റ്റർ ചെയ്ത ഇ-മെയിൽ ഐ.ഡി വഴി അക്കൗണ്ടിൽ പ്രവേശിച്ച് സ്റ്റാറ്റസ് പരിശോധിക്കാനാകും. ഈ സമയത്ത് ടിക്കറ്റിന് അപേക്ഷിക്കാൻ കഴിയില്ല. അതേസമയം, 21ന് ശേഷം പണമടക്കാൻ അവസരമുണ്ടാവില്ല. പണമടച്ചില്ലെങ്കിൽ ലഭിച്ച ടിക്കറ്റുകൾ റദ്ദാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

