ഖത്തറിനെ വീഴ്ത്തി ഇറാൻ
text_fieldsദുബൈയിൽ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇറാന്റെ മിലാദ് മുഹമ്മദിയും
ഖത്തറിന്റെ ജാസിം ജാബിറും
ദോഹ: ദുബൈയിൽ ഇറാനെതിരെ ബൂട്ടുകെട്ടിയ ഖത്തറിന് വലിയ തോൽവി. ലോകകപ്പ് യോഗ്യത റൗണ്ടിൽ തങ്ങളുടെ നാലാം മത്സരത്തിൽ 4-1നായിരുന്നു ഖത്തർ കരുത്തരായ ഇറാന് മുന്നിൽ കീഴടങ്ങിയത്.
റാഷിദ് സ്റ്റേഡിയത്തിൽ നടന്ന കളിയിൽ 17ാം മിനിറ്റിൽ അൽ മുഈസ് അലിയുടെ മിന്നും ഗോളിൽ ഖത്തർ ആദ്യം ലീഡ് നേടി. എന്നാൽ, രണ്ടാം പകുതി പൂർണമായും തങ്ങളുടേതാക്കിയ ഇറാൻ വിജയം അനായാസം കൈപ്പിടിയിലൊതുക്കി.
മുഹമ്മദ് മുഹബിയും (65, 98), സർദാർ അസ്മൗനും (42, 48) ഇരട്ട ഗോളുമായി ഇറാന്റെ വിജയത്തിന് അടിത്തറയൊരുക്കി. ഗ്രൂപ്പിലെ മറ്റൊരു കളിയിൽ ഉസ്ബകിസ്താൻ 1-0ത്തിന് യു.എ.ഇയെ തോൽപിച്ചു.

