Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലോകകപ്പ്: സുരക്ഷക്ക്...

ലോകകപ്പ്: സുരക്ഷക്ക് ഖത്തറിന്റെ സഹായം

text_fields
bookmark_border
ലോകകപ്പ്: സുരക്ഷക്ക് ഖത്തറിന്റെ സഹായം
cancel
camera_alt

ലോകകപ്പ് ഫുട്ബാൾ നടത്തിപ്പിന് സുരക്ഷ ​സഹായം നൽകുന്ന ഖത്തറിന്റെ പ്രത്യേക സുരക്ഷാസേന

ദോഹ: ലോകകപ്പ് ഫുട്ബാൾ നടത്തിപ്പിന് സുരക്ഷ ​സഹായം നൽകി ഖത്തറിന്റെ പ്രത്യേക സുരക്ഷാസേന. ഇവർ ലോകകപ്പ് നടക്കുന്ന അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിൽ എത്തിയിട്ടുണ്ട്. ഖത്തർ ആഭ്യന്തര മന്ത്രിയും ലെഖ്‌വിയ കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ നേതൃത്വത്തിലാണ് ഏകോപനം. 2022-ലെ ലോകകപ്പ് സുഗമവും സുരക്ഷിതവുമായി നടത്തി തെളിയിച്ച മികവാണ് സുപ്രധാന ദൗത്യത്തിന് ഖത്തറിന്റെ സഹായം തേടാൻ ലോകത്തെ മുൻനിര രാജ്യ​ങ്ങളെ പോലും പ്രേരിപ്പിക്കുന്നത്.

വലിയ കായിക മാമാങ്കങ്ങൾ സുരക്ഷിതമാക്കുന്നതിൽ ഖത്തറിനുള്ള ആഗോള വിശ്വാസ്യതയാണ് ഇത് കാണിക്കുന്നത്. ഫിഫയുമായി ഒപ്പുവെച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സുരക്ഷാ സഹായം. അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ഖത്തർ സേന പ്രവർത്തിക്കുന്നത്.

യാതൊരു സുരക്ഷ പിഴവോ അസ്വാരസ്യങ്ങളോ ഇല്ലാതെ അതിഗംഭീരമായാണ് ഖത്തർ 2022 ലോകകപ്പിന് ആതിഥ്യമരുളിയത്. സുരക്ഷ ജാഗ്രതക്ക് നിർമിത ബുദ്ധി പ്രയോജനപ്പെടുത്തുന്നതിലും ഖത്തർ മാതൃകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - World Cup: Qatar's assistance for security
Next Story