Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകളിയഴകിലേക്കിനി രണ്ട്​...

കളിയഴകിലേക്കിനി രണ്ട്​ വർഷം...

text_fields
bookmark_border
കളിയഴകിലേക്കിനി രണ്ട്​ വർഷം...
cancel

ദോഹ: റഷ്യയിൽ ലുസ്​കിനി സ്​റ്റേഡിയത്തിൽ ആർത്തിരമ്പുന്ന കാണികൾക്ക് മുന്നിൽ ഫ്രാൻസ്​ കിരീടം ഉയർത്തിയതി​​​​​​​െൻറ സ്​മരണകൾ ഇനിയും കാൽപന്താരാധകരുടെ മനസ്സിൽനിന്നും മാഞ്ഞിട്ടില്ല. ഇപ്പോഴിതാ കായികപ്രേമികൾ കാത്തിരുന്ന ആ വിവരവും ഫിഫ പുറത്തുവിട്ടു. കോവിഡ്​ പ്രതിസന്ധിയിലും മാറ്റമില്ലാതെ തുടരുന്ന ഖത്തർ ലോകകപ്പ്​ ഒരുക്കങ്ങൾക്ക്​ കൂടുതൽ സന്തോഷമേകി അടുത്ത ലോകകപ്പിൻെറ മൽസര ഷെഡ്യൂൾ വെളിച്ചംകണ്ടു. ലോകകപ്പി​​​​​​​െൻറ ചരിത്രത്തിലാദ്യമായി ഒരു ദിവസം ഒന്നിലധികം മത്സരങ്ങൾ വീക്ഷിക്കുന്നതിനുള്ള സുവർണാവസരം കൂടിയാണ് ഖത്തർ ലോകകപ്പ് ഒരുക്കുന്നത്. വേദികളിൽ നിന്ന് വേദികളിലേക്ക് വിമാനയാത്ര ആവശ്യമില്ല എന്നിരിക്കെ കളി​േപ്രമികൾക്കും ടീമുകൾക്കും മാധ്യമപ്രവർത്തകർക്കും ഏറ്റവും മികച്ച ലോകകപ്പ് അനുഭവമാണ് ഖത്തർ സമ്മാനിക്കുക. ഗ്രൂപ് ഘട്ടത്തിൽ ആരാധകർക്ക് ഒരു ദിവസം ഒന്നിലധികം മത്സരങ്ങൾ കാണാനാകുമെന്നതാണ് ലോകകപ്പി​​​​​​​െൻറ ഏറ്റവും വലിയ സവിശേഷത.

ലോകകപ്പിനെത്തുന്നവർക്കായി താമസ കേന്ദ്രങ്ങളുടെ വിൽപനയും ബുക്കിങ്ങും ഈ വർഷം അവസാനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകകപ്പ് ടിക്കറ്റുകൾ FIFA.com/tickets എന്ന വെബ്സൈറ്റ് വഴി മാത്രമായിരിക്കും വിൽപന നടത്തുക. മത്സരങ്ങളുടെ സമയം, ടിക്കറ്റ് നിരക്ക് തുടങ്ങിയ വിവരങ്ങൾ പിന്നീട് പുറത്തുവിടും.ലോകത്തിലെ ഏറ്റവും വലിയ തമ്പെന്ന് വിശേഷിപ്പിക്കപ്പെടുന്ന അൽഖോറിലെ അൽ ബയ്്ത് സ്​റ്റേഡിയത്തിലായിരിക്കും ചാമ്പ്യൻഷിപ്പി​​​​​​​െൻറ കിക്കോഫ് വിസിലുയരുക. 2022 നവംബർ 21ന് ദോഹസമയം ഉച്ചക്ക്​ 1.00ന് മത്സരം ആരംഭിക്കും. ഖത്തർ ദേശീയദിനമായ ഡിസംബർ 18ന് വൈകീട്ട് ആറിന് ലുസൈൽ സ്​റ്റേഡിയത്തിൽ അന്തിമ പോരാട്ടം.ലോകകപ്പ് ഫൈനൽ റൗണ്ടിലേക്കുള്ള യോഗ്യതാ റൗണ്ട് അവസാനിക്കുന്ന 2022 മാർച്ച് അവസാനത്തോടെ പങ്കെടുക്കുന്ന ടീമുകളുടെ അവസാന ചിത്രം തെളിയും.

 

മാർച്ചിന് ശേഷമായിരിക്കും ടീമുകളുടെ ഗ്രൂപ് നറുക്കെടുപ്പ്. ടീമുകളുടെ നറുക്കെടുപ്പ് കഴിയുന്നതോടെ സ്​റ്റേഡിയം അലോക്കേഷനുമായി ബന്ധപ്പെട്ട് ഖത്തറിലെ ഫുട്ബാൾ േപ്രമികൾക്ക് ഏറ്റവും അനുയോജ്യമായ കിക്കോഫ് സമയം സംബന്ധിച്ച് ചർച്ച ചെയ്യാൻ സാധ്യതയേറെയാണ്.ഖത്തർ ലോകകപ്പി​​​​​​​െൻറ സ്​റ്റേഡിയങ്ങൾ തമ്മിലുള്ള അകലവും ശൈത്യകാല ആരംഭവും മത്സരങ്ങൾ നേരത്തെ തുടങ്ങുന്നതിൽ സാങ്കേതിക പ്രശ്നങ്ങളുണ്ടാക്കുന്നില്ല എന്നതും സംഘാടകർക്ക് ആശ്വാസകരമാണ്.

ആകെ എട്ട്​ സ്​റ്റേഡിയങ്ങൾ, മൂന്നെണ്ണം തുറന്നുകഴിഞ്ഞു
ആകെ എട്ട്​ സ്​റ്റേഡിയങ്ങളിലായാണ്​ ഖത്തർ ലോകകപ്പ്​ നടക്കുക. ഇതിൽ ഖലീഫ, അൽ ജനൂബ്, എജുക്കേഷൻ സിറ്റി സ്​റ്റേഡിയങ്ങൾ ഉദ്​ഘാടനം ചെയ്​തുകഴിഞ്ഞു. അൽ ​െബയ്ത്, റയ്യാൻ സ്​റ്റേഡിയങ്ങൾ ഈ വർഷം തുറക്കും. ലോകകപ്പ്​ സ്​റ്റേഡി​യ​ങ്ങ​ൾ ത​മ്മി​ലു​ള്ള വ​ലി​യ ദൂ​രം 55 കി​ലോമീറ്റർ മാത്രം​. അ​ൽഖോ​ർ അ​ൽ ബെയ്​​ത് സ്​റ്റേ​ഡി​യ​വും അ​ൽ വ​ക്റ സ്​റ്റേ​ഡി​യ​വും ത​മ്മി​ലു​ള്ള ദൂ​ര​മാ​ണി​ത്. റഷ്യയിൽ സ്​റ്റേഡിയങ്ങളുടെ ദൂരം 600ഉം 700ഉം ഒക്കെ കിലോമീറ്റർ ആണെന്ന്​ ഒാർക്കണം.

ഖ​ലീ​ഫ സ്​​റ്റേ​ഡി​യം
ആ​സ്​​പ​യ​ർ സോണിലെ ഖ​ലീ​ഫ രാ​ജ്യാ​ന്ത​ര സ്​​റ്റേ​ഡി​യം നി​ർ​മാ​ണം പൂ​ർ​ത്തിയാ​ക്കി നേരത്തേ തന്നെ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞു. ദേശീയ ടൂർണമ​​​​​​െൻറായ അമീർ കപ്പ്​ ഫുട്​ബാളി​​​​​​​െൻറ ഫൈനൽ തിങ്ങിനിറഞ്ഞ ഗാലറിയെയും ഫിഫ പ്രസിഡൻറ്​ ജിയാനി ഇൻഫാൻറിനോയെയും സാക്ഷിയാക്കിയാണ്​ നടന്നത്​. 1976ൽ നിർമിച്ച സ്​റ്റേഡിയം നവീകരിക്കുകയായിരുന്നു. 40,000 സീറ്റുകൾ. ഒാപൺ എയർ ആണെങ്കിലും കനത്ത ചൂടിലും ശീതീകരണ സംവിധാനം മനസ്സിനും ശരീരത്തിനും കുളിർമ തരും.

റാ​സ്​ അ​ബൂ അ​ബൂ​ദ്
ഷി​പ്പിങ്​ ക​ണ്ടെ​യ്ന​ർ മാ​തൃ​കയിലാണ്​ നിർമാണം. ഒ​രി​ട​ത്ത് നി​ന്നും പൂ​ർ​ണ​മാ​യും നീ​ക്കം ചെ​യ്ത് മ​റ്റൊ​രി​ട​ത്ത് സ്​​ഥാ​പി​ക്കാ​ൻ ക​ഴി​യു​ന്ന ലോ​ക​ത്തെ പ്ര​ഥ​മ സ്​​റ്റേ​ഡി​യം. 40,000 ഇ​രി​പ്പി​ട​ങ്ങ​ൾ. ദോ​ഹ മെേ​ട്രാ കേ​ന്ദ്ര​മാ​യ മു​ശൈ​രി​ബി​ൽ നി​ന്ന്​ 10 മി​നി​റ്റിനു​ള്ളി​ലും വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന്​ 25 മി​നിറ്റിനു​ള്ളി​ലും എത്താം.

ലു​സൈ​ൽ
ഖ​ത്ത​റി​െൻ​റ ഭാ​വി ന​ഗ​ര​മെ​ന്ന് അ​റി​യ​പ്പെ​ടു​ന്ന ലു​സൈ​ൽ ന​ഗ​ര​ത്തി​െൻ​റ രൂ​പ​ഘ​ട​ന ആ​രേ​യും വി​സ്​​മ​യി​പ്പി​ക്കു​ം. അ​തി​ശ​യി​പ്പി​ക്കു​ന്ന നി​ർ​മാ​ണ വൈ​ദ​ഗ്ധ്യ​വും ആ​സൂ​ത്ര​ണ​വു​മാ​ണ് ലു​സൈ​ലി​നെ മ​റ്റു ന​ഗ​ര​ങ്ങ​ളി​ൽ നി​ന്ന്​ വേ​ർ​തി​രി​ക്കു​ന്ന​ത്. അ​ക​ലെ നി​ന്ന് നോ​ക്കു​മ്പോ​ൾ മ​നോ​ഹ​ര​മാ​യ ന​ഗ​ര​വീ​ഥി​യി​ൽ ഒ​രു സ്വ​ർ​ണ​നി​റ​ത്തി​ലു​ള്ള പാ​ത്ര​മി​രി​ക്കു​ക​യാ​ണെ​ന്ന് തോ​ന്നി​പ്പി​ക്കും വി​ധ​ത്തി​ലാ​ണ് ലുസൈൽ സ്​​റ്റേ​ഡി​യം തയാറാകുന്നത്​.

അൽ ​െബയ്ത്
പൈതൃകവും തനിമയും വിളിച്ചോതുന്ന പരമ്പരാഗത തമ്പുകളുടെ രൂപം. ചെറിയ കുന്നുകൾ പോലെ ദൂരക്കാഴ്​ച. 60,000 പേർക്ക് ഇരിക്കാം. മുകൾ നിലയിലെ ഇരിപ്പിടങ്ങൾ ലോകകപ്പിന് ശേഷം കായിക മേഖലയിൽ പ്രയാസപ്പെടുന്ന വികസ്വര രാജ്യങ്ങൾക്ക് നൽകും. വിമാനമിറങ്ങിക്കഴിഞ്ഞാൽ പിന്നെ 35 കിലോ മീറ്റർ അടുത്ത്​.

അ​ൽ ജനൂബ്​ സ്​റ്റേഡിയം
കടൽ യാത്രയിൽ ഇഴുകിച്ചേർന്ന അറബികളുടെ ഒഴിച്ചുകൂടാനാകാത്ത പായ്​കപ്പലുകളുടെ മാതൃക. 40,000 കാണികൾക്ക്​ ഇരിക്കാം. ലോകകപ്പ്​ കഴിഞ്ഞാൽ 20,000 സീറ്റ്​ ആയി കുറച്ച്​ അൽവഖ്​റ സ്​പോർട്​സ്​ ക്ലബി​​​​​​​െൻറ ഹോം ഗ്രൗണ്ടായി ഉപയോഗിക്കും. ബാക്കിയുള്ള ഇരിപ്പിടങ്ങൾ മറ്റ്​ രാജ്യങ്ങളിലെ കായിക വികസനത്തിനായി നൽകും. വിമാനത്താവളത്തിൽ നിന്ന്​ 15 കിലോമീറ്റർ ദൂരം.

അൽ തുമാമ
അറബ്​ പുരുഷൻമാർ ഉപയോഗിക്കുന്ന ‘ഗഹ്​ഫിയ’ എന്ന പ്രത്യേക നെയ്​ത്ത്​ തൊപ്പിയുടെ മാതൃകയിലാണ്​ നിർമാണം. 40,000 ഇരിപ്പിടങ്ങൾ.

അൽറയ്യാൻ
40,000 പേർക്ക്​ ഇരിക്കാം. മണൽക്കൂനകളുടെ മാതൃക. ടൂർണമ​​​​​​െൻറിന്​ ശേഷം ഇരിപ്പിടങ്ങൾ പകുതിയായി കുറച്ച്​ മറ്റ്​ രാജ്യങ്ങളിലെ കായിക ആവശ്യങ്ങൾക്കായി നൽകും. 20 കിലോമീറ്റർ ദൂരം ദോഹയിൽ നിന്ന്​.

എജുക്കേഷൻ സിറ്റി/ഖത്തർ ഫൗണ്ടേഷൻ
40,000 ഇരിപ്പിടങ്ങൾ. ദോഹയിൽ നിന്ന്​ ഏഴ്​ കിലോ മീറ്റർ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar newsgulf newsworld cup
News Summary - world cup-qatar news-gulf news
Next Story