Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right2022 ലോകകപ്പ് :...

2022 ലോകകപ്പ് : കോവിഡ് കാലത്തും മുടക്കമില്ലാതെ സുരക്ഷ പരിശീലനം

text_fields
bookmark_border
2022 ലോകകപ്പ് : കോവിഡ് കാലത്തും മുടക്കമില്ലാതെ സുരക്ഷ പരിശീലനം
cancel
camera_alt

 ​2022 ലോകകപ്പ്​ സുരക്ഷ ഉദ്യോഗസ്ഥർക്കായി നടത്തിയ ഓൺലൈൻ പരിശീലനത്തിൽനിന്ന്

ദോഹ: മിഡിലീസ്​റ്റിൽ ആദ്യമായെത്തുന്ന ലോകകപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് പഴുതടച്ച സുരക്ഷ ഉറപ്പാക്കാൻ തയാറെടുപ്പുകൾ പുരോഗമിക്കുന്നു. കോവിഡ് കാലത്തും മുടക്കമില്ലാതെ സുരക്ഷ ഉദ്യോഗസ്ഥർക്കും പൊലീസ്​ ജീവനക്കാർക്കും പരിശീലനം നൽകുകയാണ് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിക്ക് കീഴിലുള്ള സുരക്ഷ സമിതി.

കോവിഡ് പശ്ചാത്തലത്തിൽ ഒാൺലൈൻ വഴിയാണ് പരിശീലനം നൽകുന്നത്. വിഡിയോ ക്ലിപ്പുകൾ, ത്രിമാന ചിത്രങ്ങൾ, സാധാരണ പരിശീലന പ്രവർത്തനങ്ങൾ, പരസ്​പര സംവാദ സെഷനുകൾ എന്നിവ ഒാൺലൈൻ വഴിയും തുടരുകയാണ്. ലോകത്തിലെ ഏറ്റവും വലിയ കായിക ചാമ്പ്യൻഷിപ് സുരക്ഷിതമാക്കുന്നതിൽനിന്ന് ഒരടി പിറകോട്ടില്ലെന്ന സുപ്രീം കമ്മിറ്റിയുടെ നിശ്ചയദാർഢ്യമാണ്​ ഇതിനു​ പിന്നിൽ.

കോവിഡ് വ്യാപനം ആരംഭിച്ചതുമുതൽ ഒാൺലൈൻ പ്ലാറ്റ്ഫോമിലേക്ക് മാറിയ സുരക്ഷ പരിശീലന സെഷനുകളിൽ ഇതുവരെയായി ആൾക്കൂട്ടങ്ങളെ നിയന്ത്രിക്കൽ, വലിയ അപകടങ്ങൾ, ബിഹേവിയറൽ ഡിറ്റക്​ഷൻ ടെക്നിക്​സ്​​ തുടങ്ങിയ മേഖലകളിലാണ് പരിശീലനം നൽകിയത്. പരിശീലകരോടും സുരക്ഷ വിദഗ്ധരോടുമുള്ള സംവാദങ്ങളും ഉദ്യോഗസ്ഥർക്ക് ഏറെ പ്രയോജനപ്പെടു​െന്നന്നാണ് വിലയിരുത്തൽ. ഖത്തറിനു പുറമെ ബ്രിട്ടൻ, നെതർലൻഡ്സ്​, റഷ്യ എന്നിവിടങ്ങളിൽനിന്നുള്ള വിദഗ്ധരും വിവിധ സെഷനുകളിൽ പരിശീലനം നൽകുന്നുണ്ട്.

ലോകകപ്പ്​ ഫുട്​ബാളി​െൻറ സുരക്ഷ കാര്യങ്ങൾക്കായി ഖ​ത്ത​ര്‍ ആഭ്യന്തര മന്ത്രാലയവും അ​മേ​രി​ക്ക​യു​ടെ ഫെ​ഡറ​ല്‍ ബ്യൂ​റോ ഓ​ഫ് ഇ​ന്‍വെ​സ്​റ്റി​ഗേ​ഷ​നും (​എ​ഫ്​.ബി.ഐ) സഹകരിച്ചാണ്​ മുന്നോട്ടുനീങ്ങുന്നത്​.

എഫ്​.ബി.​െഎയുടെ പരിചയവും സംവിധാനങ്ങളും ഉപയോഗിക്കുകയാണ്​ ലക്ഷ്യം. ലോ​ക​ക​പ്പ് ആ​തി​ഥേ​യ​ത്വം സു​ര​ക്ഷി​ത​മാ​ക്കാൻ സം​ഭാ​വ​ന ന​ല്‍കു​ക​യെ​ന്ന​ ആ​ഭ്യ​ന്ത​ര ​മ​ന്ത്രാ​ല​യ​ത്തി​​െൻറ 2018-22 ക​ർമ​പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യത്തി​െൻറ ഭാഗംകൂടിയാണിത്​​. സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട്​ ഇ​രു​കൂ​ട്ട​രും സം​യു​ക്ത​മാ​യി ദു​ര​ന്ത​നി​വാ​ര​ണ പ​രി​ശീ​ല​ന കോ​ഴ്സ്​ നേരത്തേ നടത്തിയിരുന്നു.

പ്ര​ധാ​ന സു​ര​ക്ഷ ​പ്ര​തി​സ​ന്ധി​കളും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങളും കൈ​കാ​ര്യം ചെ​യ്യു​ന്നതു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​റി​വും നൈ​പു​ണ്യ​വും ഇരുകൂട്ടരും കൈമാറും. അ​പ​ക​ട​സാ​ധ്യ​ത​ക​ള്‍ക്ക് മു​ന്‍ഗ​ണ​ന ന​ല്‍കു​ക, സാ​ഹ​ച​ര്യ​ങ്ങ​ള്‍ സ​ജ്ജ​മാ​ക്കു​ക, അ​വ പ​രി​ഹ​രി​ക്കാനുള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ തി​രി​ച്ച​റി​യു​ക എ​ന്നി​വ​യിലൂന്നിയാണ്​ പ്രവർത്തനം.

2022 ഫി​ഫ ലോ​ക​ക​പ്പി​നാ​യു​ള്ള സു​ര​ക്ഷ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​ന്ന​തി​നുള്ള ഫീ​ല്‍ഡ് മി​ഷ​നു​ക​ളു​ടെ ചു​മ​ത​ല​യു​ള്ള ഖത്തർ ഉ​ദ്യോ​ഗ​സ്ഥ​ര്‍ നേരത്തേ ഇതുമായി ബന്ധപ്പെട്ട ​കോ​ഴ്സി​ല്‍ പ​ങ്കെ​ടു​ത്തിരുന്നു.ഫി​ഫ ലോ​ക​ക​പ്പ് ഉ​ള്‍പ്പെ​ടെ സു​പ്ര​ധാ​ന ചാ​മ്പ്യ​ന്‍ഷി​പ്പു​ക​ള്‍ക്കാണ്​ ഖത്തർ ആ​തി​ഥ്യം വ​ഹി​ക്കു​ന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world cupgulf newsqatar news
Next Story