Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലോകകപ്പ്...

ലോകകപ്പ് തൊഴിലാളികളുടെ സംരക്ഷണത്തിൽ വിട്ടുവീഴ്​ചയില്ല,

text_fields
bookmark_border
ലോകകപ്പ് തൊഴിലാളികളുടെ സംരക്ഷണത്തിൽ വിട്ടുവീഴ്​ചയില്ല,
cancel

ദോഹ: കോവിഡ്–19 പശ്ചാത്തലത്തിൽ 2022 ലോകകപ്പ് പദ്ധതികളുമായി ബന്ധപ്പെട്ട തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുന് നതിനാവശ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചതായി പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ ് ലെഗസി വ്യക്​തമാക്കി. പൊതുജനാരോഗ്യ മന്ത്രാലയം പുറത്തിറക്കിയ മാനദണ്ഡങ്ങളെല്ലാം സ്വീകരിച്ചു.

ഏത്​ അടിയന ്തര സാഹചര്യങ്ങളും നേരിടുന്നതിന് സുപ്രീം കമ്മിറ്റിക്ക് കീഴിൽ എല്ലാ സൈറ്റുകളിലും തൊഴിലാളികളുടെ താമസസ്​ഥലങ്ങളിലും പ്രവർത്തിക്കുന്ന മെഡിക്കൽ ക്ലിനിക്കുകൾ ഉപയോഗപ്പെടുത്തുന്നുണ്ട്​. നിർമാണ സ്​ഥലങ്ങളിലും താമസകേന്ദ്രങ്ങളിലും കോവിഡ്–19 സംബന്ധിച്ച് കൃത്യമായ ബോധവൽകരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്​. ദിവസേന രണ്ട് നേരം തൊഴിലാളികളുടെ ശരീരോഷ്മാവ് പരിശോധിക്കുന്നുണ്ട്​.
സുപ്രീം കമ്മിറ്റി പദ്ധതി പ്രദേശങ്ങളിൽ മാസ്​കുകളും സാനിറ്റൈസറുകളും ഉപയോഗിക്കുന്നുണ്ട്​. മാസ്​കുകൾ ലഭ്യമാകാത്ത സമയങ്ങളിൽ സ്വന്തം സ്​കാർഫുകൾ മാസ്​കുകളായി ഉപയോഗിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും സുപ്രീം കമ്മിറ്റി കൂട്ടിച്ചേർത്തു.

സൈറ്റുകളിൽ അനാവശ്യ സന്ദർശകരെ കർശനമായി വിലക്കിയിട്ടുണ്ട്​. സൈറ്റുകളിലും താമസ കേന്ദ്രങ്ങളിലും ഐസലേഷൻ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്​. പൊതുജനാരോഗ്യമന്ത്രാലയം മുന്നോട്ട് വെച്ച മാനദണ്ഡങ്ങൾ പ്രകാരം കർശനമായ മുൻകരുതലുകളാണ് സൈറ്റുകളിലും താമസ സ്​ഥലങ്ങളിലും നടപ്പാക്കിയിരിക്കുന്നതെന്നും സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

മാറാവ്യാധികളുള്ള രോഗികളും 55 വയസ്സ് കഴിഞ്ഞവരുമായ തൊഴിലാളികളെ തൊഴിൽ സ്​ഥലത്ത് നിന്നും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്​. ഇവർക്ക് കോവിഡ്–19 വരാൻ സാധ്യതയേറെയന്നതിനാലാണ് നടപടിയെന്നും അധികൃതർ അറിയിച്ചു. സുപ്രീം കമ്മിറ്റി പ്രത്യേകം തയ്യാറാക്കിയ താമസസ്​ഥലത്തായിരിക്കും ഇവർ താമസിക്കുക. പ്രതിമാസം ശമ്പളം ഇവർക്ക് ലഭ്യമാക്കുന്നുണ്ട്​. സ്​റ്റേഡിയമടക്കമുള്ള പദ്ധതി പ്രദേശങ്ങളിലേക്ക് ഭക്ഷണമെത്തിക്കുന്ന സ്​ഥാപനങ്ങളിൽ അധികൃതർ കൃത്യമായ പരിശോധന നടത്തിവരുന്നുണ്ട്​. കോവിഡ്–19 പ്രതിരോധിക്കുന്നതിനാവശ്യമായ മികച്ച സംവിധാനങ്ങൾ സജ്ജീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്​. സുപ്രീം കമ്മിറ്റി സൈറ്റുകളിലെയും തൊഴിലാളികളുടെ താമസസ്​ ഥലങ്ങളിലെയും വൃത്തിയും ശുചിത്വവും പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനുമായി ടാസ്​ക് സ്​ പെസിഫിക് ഇൻസ്​പെക്ഷൻ വികസിപ്പിച്ചിട്ടുണ്ട്​.

കോവിഡ്–19 പശ്ചാത്തലത്തിൽ ശാരീരിക പ്രയാസങ്ങളുള്ള തൊഴിലാളികളെ കണ്ടെത്തുന്നതിനും ആവശ്യമായ മുൻകരുതലെടുക്കുന്നതിനുമായി എല്ലാ സൈറ്റുകളിലും മറ്റു കേന്ദ്രങ്ങളിലും റിസ്​ക് അസസ്​മ​െൻറ് നടത്തിയിട്ടുണ്ട്. കോവിഡ്–19 വ്യാപനം തടയുന്നതിനും പ്രതിരോധിക്കുന്നതിനും ഇത് സുപ്രീം കമ്മിറ്റിയെ ഏറെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsworld cup
News Summary - world cup-qatar-gulf news
Next Story