2022 ലോകകപ്പ് മാറ്റാൻ ഉപരോധ രാജ്യങ്ങൾ തീവ്രശ്രമം നടത്തിയെന്ന് ഫ്രഞ്ച് വെബ്സൈറ്റ്
text_fieldsദോഹ: 2022ലെ ലോകകപ്പ് ദോഹയിൽ നിന്ന് മറ്റേതെങ്കിലും രാജ്യത്തേക്ക് മാറ്റാനുള്ള തീവ്ര ശ്രമങ്ങൾ രണ്ട് അയൽരാജ്യങ്ങൾ നടത്തിയതായി ‘ഇൻഫോ ഗറി’ ഫ്രഞ്ച് വെബ്സൈറ്റ്. ഏതെങ്കിലും തരത്തിൽ ഖത്തറിൽ നിന്ന് ലോക കപ്പ് മാറ്റുകയെന്ന ലക്ഷ്യമാണ് ഈ രാജ്യങ്ങൾക്ക് ഉള്ളത്. കഴിഞ്ഞ വർഷം ജൂൺ അഞ്ചിന് ഖത്തറിന് മേൽ ഉപരോധം പ്രഖ്യാപിച്ചത് പ്രധാനമായും ലോകകപ്പ് ഇവിടെ നിന്ന് മാറ്റുകയെന്ന ലക്ഷ്യം മുൻ നിർത്തിയാണെന്ന് രാഷ്ട്രീയ നിരീക്ഷകരെ ഉദ്ധരിച്ച് വെബ്സൈറ്റ് വ്യക്തമാക്കുന്നു.
ബ്രിട്ടനിലേക്കോ അമേരിക്കയിലേക്കോ ലോകകപ്പ് മാറ്റുമെന്ന തരത്തിൽ ഈ രാജ്യങ്ങളിൽ നിന്ന് വാർത്തകൾ പ്രചരിപ്പിക്കപ്പെടുകയും ചെയ്തു. വിപുലമായ രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ ദോഹ ലോകകപ്പിനെതിരിൽ പ്രചാരണം നടത്തുകയും ചെയ്തു. അടുത്ത മാസം മോസ്കോയിൽ നടത്തുന്ന വാർത്താസമ്മേളനത്തിൽ ഫിഫ പ്രസിഡൻറ് എന്ത് പ്രഖ്യാപിക്കുമെന്ന് ആശങ്കയാണ് ഉപരോധ രാജ്യങ്ങൾക്കുള്ളത്. ഖത്തർ ലോകകപ്പിെൻറ ഒരുക്കങ്ങളെ സംബന്ധിച്ച് നേരത്തെ തന്നെ ഫിഫ പ്രസിഡൻറ്സംതൃപ്തി അറിയിച്ച് കഴിഞ്ഞതാണ്. അതിനാൽ ഇനിയൊരു മാറ്റം ഉണ്ടാകുമെന്ന് ഖത്തർ പ്രതീക്ഷിക്കുന്നില്ല.
അതിനിടെ ലോകകപ്പിൽ കളിക്കുന്ന രാജ്യങ്ങളുടെ എണ്ണം 32ൽ നിന്ന് 48 ആക്കണമെന്ന് ഈയിടെ സൗദി അറേബ്യ ആവശ്യപ്പെട്ടത് ശ്രദ്ധേയമാണ്. ഇതിന് പിന്നിൽ ദുരൂഹ ലഷ്യമുണ്ടെന്ന് ഫ്രഞ്ച് വെബ്സൈറ്റ് അഭിപ്രായപ്പെടുന്നു. 32 ടീമുകൾക്ക് പകരം 42 ടീമുകൾ കളിക്കാൻ എത്തുകയാണെങ്കിൽ ഖത്തറിന് അയൽ രാജ്യങ്ങളുടെ കൂടി സഹായം ആവശ്യമാകുമെന്ന കണക്കുകൂട്ടലാണ് അവർക്കുള്ളത്. അങ്ങിനെയാകുമ്പോൾ 2022 ലോകകപ്പ് ദോഹ എന്ന് പറയുന്നതിന് പകരം അയൽ രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തേണ്ടതായി വരും. മാത്രമല്ല അയൽ രാജ്യങ്ങൾ ഇതിന് സമ്മതം നൽകാത്ത സാഹചര്യത്തിൽ ഖത്തറിൽ നിന്ന് കളി മാറ്റാൻ ഫിഫ നിർബന്ധിക്കപ്പെടുകയും ചെയ്യും. എന്നാൽ ഈ പദ്ധതികളൊന്നും ഇനി നടക്കാനുള്ള സാധ്യത തീരെയില്ലെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
