Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​​ത്ത​​ർ...

ഖ​​ത്ത​​ർ ലോ​​ക​​ക​​പ്പി​​ന് തു​​ർ​​ക്കി പി​​ന്തു​​ണ

text_fields
bookmark_border
ഖ​​ത്ത​​ർ ലോ​​ക​​ക​​പ്പി​​ന് തു​​ർ​​ക്കി പി​​ന്തു​​ണ
cancel

ദോ​​ഹ: 2022ലെ ​​ഖ​​ത്ത​​ർ ലോ​​ക​​ക​​പ്പി​​ന് തു​​ർ​​ക്കി ഫു​​ട്ബോ​​ൾ​​ഫെ​​ഡ​​റേ​ഷ​െൻ​​റ പൂ​​ർ​​ണ പി​​ന്തു​​ണ​​യു​​ണ്ടാ​​കു​​മെ​​ന്ന്  ഫെ​​ഡ​​റേ​​ഷ​​ൻ വ്യ​​ക്ത​​മാ​​ക്കി. ഫു​​ട്ബോ​​ളി​​ൽ ഖ​​ത്ത​​റും തു​​ർ​​ക്കി​​യും സ​​ഹ​​ക​​ര​​ണം ശ​​ക്ത​​മാ​​ക്കു​​ന്ന​​തിെ​​ൻ​​റ ഭാ​​ഗ​​മാ​​യി  ന​​ട​​ത്തി​​യ ക​​രാ​​ർ ഒ​​പ്പു​​വെ​​ക്ക​​ൽ ച​​ട​​ങ്ങി​​ന് ശേ​​ഷ​​മാ​​ണ് തു​​ർ​​ക്കി ഫു​​ട്ബോ​​ൾ ഫെ​​ഡ​​റേ​​ഷ​​ൻ ഖ​​ത്ത​​റി​​നു​​ള്ള പി​​ന്തു​​ണ  ആ​​വ​​ർ​​ത്തി​​ച്ച​​ത്. 

സ​​ഹ​​ക​​ര​​ണ ക​​രാ​​റി​​ൽ ഖ​​ത്ത​​ർ ഫു​​ട്ബോ​​ൾ അ​​സോ​​സി​​യേ​​ഷ​​ൻ പ്ര​​സി​​ഡ​​ൻ​​റ് ശൈ​​ഖ് ഹ​​മ​​ദ് ബി​​ൻ ഖ​​ലീ​​ഫ ബി​​ൻ  അ​​ഹ്മ​​ദ് ആ​​ൽ​​ഥാ​​നി, തു​​ർ​​ക്കി ഫു​​ട്ബോ​​ൾ ഫെ​​ഡ​​റേ​​ഷ​​ൻ പ്ര​​സി​​ഡ​​ൻ​​റ് യി​​ൽ​​ദ്രിം ദെ​​മി​​റോ​​റ​​ൻ എ​​ന്നി​​വ​​ർ ഒ​​പ്പു​​വെ​​ച്ചു. ഖ​​ത്ത​​ർ ലോ​​ക​​ക​​പ്പി​​ന് മു​​ന്നോ​​ടി​​യാ​​യി ഫു​​ട്ബോ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ന​​ട​​ക്കു​​ന്ന പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ ഇ​​രു​​രാ​​ജ്യ​ ങ്ങ​​ളും സ​​ഹ​​ക​​രി​​ച്ച് പ്ര​​വ​​ർ​​ത്തി​​ക്കു​​മെ​​ന്ന് ഇ​​രു ഫു​​ട്ബോ​​ൾ ഫെ​​ഡ​​റേ​​ഷ​​നു​​ക​​ളും പ്ര​​തി​​ജ്ഞ ചെ​​യ്തു. 

ക​​രാ​​ർ ഒ​​പ്പു​​വെ​​ക്ക​​ൽ ച​​ട​​ങ്ങി​​ന് ശേ​​ഷം തു​​ർ​​ക്കി ഫു​​ട്ബോ​​ൾ ഫെ​​ഡ​​റേ​​ഷെ​​ൻ​​റ കീ​​ഴി​​ലു​​ള്ള ഹ​​സ​​ൻ ദു​​ഗാ​​ൻ പ​​രി​​ശീ​ല​​ന വേ​​ദി​​യി​​ലൂ​​ടെ ഖ​​ത്ത​​ർ പ്ര​​തി​​നി​​ധി​​ക​​ൾ സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തി. ലോ​​ക​​ക​​പ്പ് ന​​ട​​ത്തി​​പ്പി​​ൽ ഖ​​ത്ത​​റിെ​​ൻ​​റ സം​​ഘാ​​ട​​ക​​ത്വ​​ത്തി​​ൽ പൂ​​ർ​​ണ ആ​​ത്മ​​വി​​ശ്വാ​​സ​​മു​​ണ്ടെ​​ന്നും വ​​മ്പ​​ൻ കാ​​യി​​ക  മാ​​മാ​​ങ്ക​​ങ്ങ​​ൾ ന​​ട​​ത്തി​​യു​​ള്ള ഖ​​ത്ത​​റിെ​​ൻ​​റ പ​​രി​​ച​​യം ലോ​​ക​​ക​​പ്പി​​ലേ​​ക്ക് വ​​ലി​​യ മു​​ത​​ൽ​​ക്കൂ​​ട്ടാ​​കു​​മെ​​ന്നും തു​​ർ​​ക്കി  ഫു​​ട്ബോ​​ൾ ഫെ​​ഡ​​റേ​​ഷ​​ൻ പ്ര​​സി​​ഡ​​ൻ​​റും അം​​ഗ​​ങ്ങ​​ളും പ്ര​​ത്യാ​​ശ പ്ര​​ക​​ടി​​പ്പി​​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsworld cupmalayalam news
News Summary - world cup-qatar-gulf news
Next Story