ലോകകപ്പ് ഒരുക്കങ്ങളിൽ ആവേശഭരിതനായി മുൻ ഡച്ച് താരം സ്നൈഡർ
text_fieldsദോഹ: 2022ൽ ഖത്തറിൽ നടക്കാനിരിക്കുന്ന ലോകകപ്പ് തയ്യാറെടുപ്പുകളിൽ താൻ ഏറെ ആവേശഭരിതനാണെന്ന് മുൻ ഡച്ച്–റിയൽ മാഡ്രിഡ് താരവും ഇപ്പോൾ ഗറാഫ ക്യാപ്റ്റനുമായ വെസ്ലി സ്നൈഡർ. ഖത്തറിലെ ജീവിതവുമായി വളരെ എളുപ്പത്തിൽ പൊരുത്തപ്പെടാൻ സാധിച്ചെന്നും സ്നൈഡർ വ്യക്തമാക്കി. സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ആസ്ഥാനത്ത് വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് സ്നൈഡർ മനസ്സ് തുറന്നത്.
കുറഞ്ഞ ദിവസങ്ങളാണ് ഇതുവരെ ഖത്തറിൽ കഴിഞ്ഞത്. എന്നാൽ അതിനുള്ളിൽ തന്നെ ഖത്തർ ലോകകപ്പിനായി എത്രമാത്രം സമർപ്പിച്ചിട്ടുണ്ടെന്ന് അറിയാൻ സാധിച്ചതായും ഇനി ഖത്തറിെൻറ ഉൗഴമാണെന്നും ഏറ്റവും മികച്ച ലോകകപ്പായിരിക്കും 2022ൽ നടക്കാനിരിക്കുന്നതെന്നും സ്നൈഡർ വ്യക്തമാക്കി.
ഇവിടെ വിമാനമിറങ്ങിയ നിമിഷം മുതൽ ഞാൻ ഇക്കാര്യം ശ്രദ്ധിച്ചുവരികയാണ്.
നേരത്തെ ഖത്തറിനെ കുറിച്ച് സുഹൃത്തുക്കളിൽ നിന്നും ഒരുപാട് കേട്ടറിഞ്ഞിട്ടുണ്ടെന്നും അതിനെ അന്വർഥമാക്കുന്നതാണ് നിലവിലെ ഖത്തറെന്നും ഡച്ച് സൂപ്പർ താരം വിശദീകരിച്ചു. റൊണാൾഡ് ഡിബോയറും അനോവർ ഡിബയും ഖത്തറിനെ കുറിച്ച് വളരെയേറെ വിശദീകരിച്ചിട്ടുണ്ട്. ഒരു കാര്യം ഉറപ്പാണ്. ഏറ്റവും മികച്ച സംഘാടകരാണ് ഖത്തർ ലോകകപ്പിനായുള്ളത്. ഏറ്റവും മികച്ചപുൽത്തകിടിയാണ് മത്സരങ്ങൾക്കുപയോഗിക്കുന്നത്. എല്ലാ കാര്യവും വളരെ ഭംഗിയായി മുന്നേറുന്നു. 33കാരനായ സ്നൈഡർ പറഞ്ഞു.
2022ൽ ലോകത്തിനെ സ്വാഗതം ചെയ്യുന്നതിനുള്ള മിഡിലീസ്റ്റിെൻറ സമയമാണിതെന്ന് മൂന്ന് ഭൂഖണ്ഡങ്ങളിലായി അഞ്ച് വമ്പൻ ചാമ്പ്യൻഷിപ്പുകളിൽ ബൂട്ടുകെട്ടിയ താരം വ്യക്തമാക്കി. ഇനി ലോകത്തിെൻറ ശ്രദ്ധാകേന്ദ്രം ഖത്തറാണ്. ഏറ്റവും കൂടുതൽ ആളുകൾക്ക് ഒരേ സമയം എത്തിപ്പെടാനുള്ള ഒരു രാജ്യം കൂടിയാണ് ഖത്തറെന്ന നിലയിൽ വരാനിരിക്കുന്ന കായിക മാമാങ്കം മഹത്തരമായിരിക്കും. സുപ്രീം കമ്മിറ്റി അസി സെക്രട്ടറി ജനറൽ നാസർ അൽ ഖാതിറുമൊത്ത് ലെഗസി പവലിയൻ ചുറ്റിക്കാണുന്നതിനിടെ അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
