Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ ലോ​ക​ക​പ്പ്...

ഖ​ത്ത​ർ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ലി​ടം പി​ടി​ക്കുമെന്ന്​ മാ​ഴ്സ​ൽ ഡി​സൈ​ലി

text_fields
bookmark_border
ഖ​ത്ത​ർ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ലി​ടം  പി​ടി​ക്കുമെന്ന്​ മാ​ഴ്സ​ൽ ഡി​സൈ​ലി
cancel
camera_alt???????? ???????? ??????? ????????? ?????? ???????????????

ദോ​ഹ: ഏ​റ്റ​വും മി​ക​ച്ച ലോ​ക ഫു​ട്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​നാ​ണ് ഖ​ത്ത​ർ ത​യ്യാ​റാ​കു​ന്ന​തെ​ന്നും എ​ല്ലാ​വ​ർ​ക്കും ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന ലോ​ക​ക​പ്പാ​യി​രി​ക്കു​മി​തെ​ന്നും ഫ്ര​ഞ്ച് ലോ​ക​ചാ​മ്പ്യ​ൻ താ​രം മാ​ഴ്സ​ൽ ഡി​സൈ​ലി. ഖ​ത്ത​ർ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ഡി​സൈ​ലി, സു​പ്രീം ക​മ്മി​റ്റി വെ​ബ്സൈ​റ്റി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഖ​ത്ത​ർ ലോ​ക​ക​പ്പ് ത​യ്യാ​റെ​ടു​പ്പു​ക​ളെ പ്ര​ശം​സി​ച്ച​ത്. ലോ​ക​ക​പ്പ് സ്​​റ്റേ​ഡി​യ​ങ്ങ​ൾ ത​മ്മി​ലു​ള്ള അ​ക​ല​വും കു​റ​ഞ്ഞ യാ​ത്രാ​സ​മ​യ​വും ത​ന്നെ​യാ​ണ് ഡി​സൈ​ലി​യും പ്ര​ത്യേ​കം എ​ടു​ത്ത് പ​റ​ഞ്ഞ​ത്. ക​ളി​ക്കാ​ർ​ക്കും ക​ളിേ​പ്ര​മി​ക​ൾ​ക്കും മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന​താ​യി​രി​ക്കും ഈ ​ലോ​ക​ക​പ്പെ​ന്നും ഒ​രു ദി​വ​സം ത​ന്നെ മു​ഴു​വ​ൻ മ​ത്സ​ര​ങ്ങ​ളും കാ​ണാ​നു​ള്ള സു​വ​ർ​ണാ​വ​സ​ര​മാ​ണ് ഒ​രു​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും ഡി​സൈ​ലി അ​ഭി​പ്രാ​യ​പ്പെ​ട്ടു. 

ത​യ്യാ​റെ​ടു​പ്പു​ക​ളി​ൽ ആ​ശ്ച​ര്യ​പ്പെ​ട്ടു​വെ​ന്നും ച​രി​ത്ര​ത്തി​ലി​ടം പി​ടി​ക്കു​ന്ന ഏ​റ്റ​വും മി​ക​ച്ച ലോ​ക​ക​പ്പി​നാ​ണ് ഖ​ത്ത​ർ വേ​ദി​യാ​വു​ക​യെ​ന്നും ഫ്ര​ഞ്ച് താ​രം വ്യ​ക്ത​മാ​ക്കി. എ ​സി മി​ലാ​ൻ, ചെ​ൽ​സീ താ​ര​മാ​യി​രു​ന്ന ഡി​സൈ​ലി, ഖ​ത്ത​റി​ലെ അ​ൽ ഗ​റാ​ഫ, ഖ​ത്ത​ർ സ്​​പോ​ർ​ട്സ്​ ക്ല​ബു​ക​ൾ​ക്കാ​യാ​ണ് അ​വ​സാ​നം ക​ളി​ച്ച​ത്. ഖ​ത്ത​റിെ​ൻ​റ ഭൂ​മി​ശാ​സ്​​ത്ര​പ​ര​മാ​യ പ്ര​ത്യേ​ക​ത​ക​ൾ ര​ണ്ട് മി​ല്യ​ൻ ജ​ന​ങ്ങ​ൾ​ക്ക് നാ​ല് മ​ണി​ക്കൂ​റ് കൊ​ണ്ട് ഖ​ത്ത​റി​ലെ​ത്താ​ൻ സ​ഹാ​യി​ക്കു​മെ​ന്നും ടൂ​ർ​ണ​മെ​ൻ​റ് വി​ജ​യ​ത്തിെ​ൻ​റ മ​റ്റൊ​രു ഘ​ട​ക​മി​താ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ളി കാ​ണാ​നെ​ത്തു​ന്ന കാ​ണി​ക​ളാ​യി​രി​ക്കും ഈ ​ടൂ​ർ​ണ​മെ​ൻ​റി​ലൂ​ടെ വി​ജ​യി​ക്കു​ന്ന​തെ​ന്നും ഡി​സൈ​ലി സൂ​ചി​പ്പി​ച്ചു. 1993 മു​ത​ൽ 2004 വ​രെ 116 മ​ത്സ​ര​ങ്ങ​ളി​ലാ​ണ് ഫ്രാ​ൻ​സി​ന് വേ​ണ്ടി ഡി​സൈ​ലി ബൂ​ട്ട​ണി​ഞ്ഞ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsworld cupmalayalam news
News Summary - world cup-qatar-gulf news
Next Story