Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലോ​ക​ക​പ്പ്;...

ലോ​ക​ക​പ്പ്; പ്രാ​ഥ​മി​ക ടീ​മി​നെ ഖ​ത്ത​ർ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
ലോ​ക​ക​പ്പ്; പ്രാ​ഥ​മി​ക ടീ​മി​നെ   ഖ​ത്ത​ർ പ്ര​ഖ്യാ​പി​ച്ചു
cancel

ദോഹ: അടുത്തമാസം അമേരിക്ക, കാനഡ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ നടക്കുന്ന ഫിഫ ലോകകപ്പിന് മുന്നോടിയായി 34 അംഗ പ്രാഥമിക ടീമിനെ പ്രഖ്യാപിച്ച് ഖത്തർ. ക്യാപ്റ്റൻ ഹസൻ അൽ ഹൈദോസ്, അക്രം അഫീഫ്, അൽമുഇസ് അലി, പെഡ്രോ മിഗ്വൽ തടങ്ങിയ സൂപ്പർ താരങ്ങൾ ടീമിലുണ്ട്. സ്പാനിഷ് പരിശീലകൻ ജൂലൻ ലോപ്റ്റെഗി തിരഞ്ഞെടുത്ത ടീമിൽ മലയാളിയായ തഹ്സിനും ഇടംപിടിച്ചിട്ടുണ്ട്. 34 അംഗങ്ങളെയും ഉൾപ്പെടുത്തി പരിശീലന ക്യാമ്പുകളും, കളിക്കാരുടെ ശാരീരികക്ഷമതയും, പ്രകടനവും വിലയിരുത്തിയാകും അവസാന ടീമിനെ തെരഞ്ഞെടുക്കുക.

ലോകകപ്പിന് മുന്നോടിയായി മേയ് 28ന് അയർലൻഡിനെതിരെയും ജൂൺ ആറിന് എൽ സാൽവഡോറിനെതിരെയും ഖത്തർ സൗഹൃദ മത്സരങ്ങൾ കളിക്കും. ഈ സൗഹൃദ മത്സരങ്ങളിലെ പ്രകടനം കളിക്കാർക്ക് നിർണായകമാണ്, ഇതിൽ നന്നായി കളിക്കുന്നവർ അവസാന പട്ടികയിൽ ഇടം ലഭിക്കും. ലോകകപ്പിനായി 23 മുതൽ 26 കളിക്കാരെ ഉൾപ്പെടുത്തിയാണ് അവസാന ടീമിനെ പ്രഖ്യാപിക്കുക. അതിനാൽ നിലവിലുള്ള 34 അംഗ ടീമിൽനിന്ന് കുറഞ്ഞത് എട്ട് കളിക്കാരെയെങ്കിലും ഒഴിവാക്കേണ്ടി വരും. 2026 ‍ജൂൺ 11നാണ് ലോകകപ്പ് ആരംഭിക്കുക. ജൂൺ 13ന് സ്വിറ്റ്‌സർലൻഡിനെതിരെയാണ് ഗ്രൂപ്പ് ഘട്ടത്തിൽ ഖത്തറിന്റെ ആദ്യ മത്സരം. 18ന് കാനഡയെയും 24ന് ബോസ്നിയയെയും ഖത്തർ നേരിടും.

ഗോൾകീപ്പർമാർ: മഹ്മൂദ് അബുനാദ, മെഷാൽ ബർഷം, സലാ സക്കരിയ, ഷഹാബ് അല്ലെത്തി. മുന്നേറ്റനിര -മധ്യനിര: അക്രം അഫീഫ്, അൽമുഇസ് അലി, ഹസ്സൻ അൽ ഹൈദോസ്, അബ്ദുൽ അസീസ് ഹാതിം, അഹമ്മദ് അലാ, മുഹമ്മദ് മുൻതാരി, യൂസഫ് അബ്ദുൽറസാഖ്, സെബാസ്റ്റ്യൻ സോറിയ. പ്രതിരോധനിര: ലൂക്കാസ് മെൻഡസ്, പെഡ്രോ മിഗ്വൽ, ബോലം ഖൗഖി, ബാസ്സാം അൽ റാവി, താരിക് സൽമാൻ, ഹമാം അൽ അമിൻ.

മറ്റ് താരങ്ങൾ: തഹ്‌സിൻ മുഹമ്മദ്, അഹമ്മദ് അൽ ജനാഹ്, അഹമ്മദ് ഫതി, അൽ ഹാഷ്മി അൽ ഹുസൈൻ, അസീം മദിബോ, അയൂബ് അൽ അലവി, ഇസ്സ ലായെ, ജാസിം ജാബർ, കരീം ബൗദിയാഫ്, മുഹമ്മദ് മന്നായ്, മുഹമ്മദ് വാദ്, മുബാറക് ഷനാൻ, നയാൽ മസൂൻ, റയ്യാൻ അൽ അലി, സുൽത്താൻ അൽ ബ്രേക്ക്.

കഴിഞ്ഞ തവണ സ്വന്തം മണ്ണിൽ നടന്ന ലോകകപ്പിലെ പോരായ്മകൾ പരിഹരിച്ച് കൂടുതൽ കരുത്തോടെ തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ് ഖത്തർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world cuppreliminaryqatar​announce
News Summary - World Cup: Qatar announces preliminary squad.
Next Story