Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലോകകപ്പ്​...

ലോകകപ്പ്​ മുന്നൊരുക്കം: ജൂ​ൺ ഖ​ത്ത​റി​ന്​ യോ​ഗ്യ​ത മ​ത്സ​ര​ക്കാ​ലം

text_fields
bookmark_border
ലോകകപ്പ്​ മുന്നൊരുക്കം: ജൂ​ൺ ഖ​ത്ത​റി​ന്​   യോ​ഗ്യ​ത മ​ത്സ​ര​ക്കാ​ലം
cancel

ദോ​ഹ: ​ഏ​ഷ്യ​ൻ മേ​ഖ​ല ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ൾ ​പ്ലേ ​ഓ​ഫ്​ മ​ത്സ​ര​ങ്ങ​ൾ​ക്ക്​ ഖ​ത്ത​ർ വേ​ദി​യാ​വും. ഏ​ഷ്യ​ൻ ​ഫു​ട്​​ബാ​ൾ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ യോ​ഗ​ത്തി​ലാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച്​ തീ​രു​മാ​നം. ഏ​ഷ്യ​ൻ മേ​ഖ​ല യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ളു​ടെ മൂ​ന്നാം റൗ​ണ്ടി​ൽ​നി​ന്നും ഗ്രൂ​പ്​ 'എ', '​ബി'​വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള മൂ​ന്നാം സ്ഥാ​ന​ക്കാ​ർ മ​ത്സ​രി​ക്കു​ന്ന നാ​ലാം റൗ​ണ്ട്​ മ​ത്സ​ര​ത്തി​ന്​ ജൂ​ൺ ഏ​ഴി​ന്​ ഖ​ത്ത​ർ വേ​ദി​യാ​വും. ഈ ​മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളാ​വും ഇ​ന്‍റ​ർ​കോ​ണ്ടി​നെ​​ന്‍റ​ൽ ​പ്ലേ ​ഓ​ഫി​ൽ തെ​ക്ക​ൻ ​അ​മേ​രി​ക്ക​ൻ മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള അ​ഞ്ചാം സ്ഥാ​ന​ക്കാ​രു​മാ​യി ഏ​റ്റു​മു​ട്ടു​ക. ഈ ​മ​ത്സ​ര​ത്തി​നും ഖ​ത്ത​റാ​ണ്​ വേ​ദി. ഇ​തി​നു​ പു​റ​മെ, കോ​ൺ​ക​കാ​ഫ്​ മൂ​ന്നാം റൗ​ണ്ടി​ലെ നാ​ലാം സ്ഥാ​ന​ക്കാ​രും, ഒ​ഷ്യാ​നി​യ ഫൈ​ന​ൽ വി​ജ​യി​യും ത​മ്മി​ലെ ​പ്ലേ ​ഓ​ഫി​നും ഖ​ത്ത​ർ​ത​ന്നെ വേ​ദി​യാ​വും. ജൂ​ൺ 13, 14 തീ​യ​തി​ക​ളി​ലാ​വും ​ലോ​ക​ക​പ്പ്​ വേ​ദി​ക​ളി​ൽ ഈ ​മ​ത്സ​രം.

ഏ​ഷ്യ​ൻ മേ​ഖ​ല​യി​ൽ​നി​ന്നും ഗ്രൂ​പ്​ 'എ'​യി​ൽ​നി​ന്നും ഇ​റാ​നും സൗ​ത്ത്​ കൊ​റി​യ​യു​മാ​ണ്​ നി​ല​വി​ൽ നേ​രി​ട്ട്​ ലോ​ക​ക​പ്പി​ന്​ യോ​ഗ്യ​ത നേ​ടി​യ​ത്. ​യു.​എ.​ഇ, ല​ബ​നാ​ൻ, ഇ​റാ​ഖ്​ ടീ​മു​ക​ൾ ത​മ്മി​ലാ​ണ്​ ഇ​പ്പോ​ൾ മൂ​ന്നാം സ്ഥാ​ന​ത്തി​നാ​യി മ​ത്സ​രി​ക്കു​ന്ന​ത്.

ഗ്രൂ​പ്പ്​ 'ബി'​യി​ൽ ലോ​ക​ക​പ്പ്​ യോ​ഗ്യ​ത ഉ​റ​പ്പി​ക്കാ​ൻ മ​ത്സ​രം ക​ന​ക്കു​ക​യാ​ണ്. സൗ​ദി അ​റേ​ബ്യ (19 പോ​യ​ന്‍റ്), ജ​പ്പാ​ൻ (18), ആ​സ്​​ട്രേ​ലി​യ (15) ടീ​മു​ക​ളാ​ണ്​ മു​ന്നി​ൽ. ആ​ദ്യ ര​ണ്ടു സ്ഥാ​ന​ക്കാ​ർ നേ​രി​ട്ട്​ ഖ​ത്ത​റി​ലേ​ക്ക്​ ടി​ക്ക​റ്റു​റ​​പ്പി​ക്കു​മ്പോ​ൾ മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​വും ​പ്ലേ ​ഓ​ഫി​നെ​ത്തു​ക. എ​ന്താ​യാ​ലും ഖ​ത്ത​റി​ലെ ഫു​ട്​​ബാ​ൾ ആ​രാ​ധ​ക​ർ​ക്ക്​ ജൂ​ൺ​ യോ​ഗ്യ​ത പോ​രാ​ട്ട​ങ്ങ​ളു​ടെ ത്രി​ല്ല​ർ സീ​സ​ൺ ആ​യി​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world cup qualifier
News Summary - World Cup preparations: June to Qatar Qualifying Competition Period
Next Story