കോപ്പയിലും പേനയിലും ലോകകപ്പ് സ്മരണകളിരമ്പും
text_fieldsദോഹ: ലോകകപ്പിനെത്തുന്ന ആരാധകർക്കും കളിക്കാരും മടങ്ങുേമ്പാൾ വിശ്വമേളയുടെ ഓർമകളായി കൂടെകൊണ്ടുപോവുന്നതാണ് ലോഗോയും ഭാഗ്യചിഹ്നവുമെല്ലാം പ്രിൻറ് ചെയ്ത ഉൽപന്നങ്ങൾ. കീ ചെയിൻ, ചായക്കോപ്പ, പേനകൾ, മൊബൈൽ ഫോൺ പൗച്ച് എന്നിവയിൽ തുടങ്ങി ലാപ്ടോപ്പും മൊബൈൽ ഫോണും വരെ പൊന്നും വിലയുള്ള ഉൽപന്നങ്ങൾ വരെ നീളും ലോകകപ്പ് സ്മരണ തുളുമ്പുന്ന സുവനീറുകൾ.
ലോകകപ്പ് കാണാനായി പുറപ്പെടുന്നവരോട് സുഹൃത്തുക്കളും, ബന്ധുക്കളുമെല്ലാം ഏറെ സ്നേഹത്തോടെ ആവശ്യപ്പെടുന്നതും ഇതുതന്നെ. വിപണിയിലെ ഈ ഡിമാൻഡുകാരണം സുവനീർ അവകാശം സ്വന്തമാക്കാൻ കമ്പനികൾക്കിടയിലും വലിയ മത്സരമാണ്. വൻതുക മുടക്കിയാണ് ഔദ്യോഗിക മുദ്രയും ചിഹ്നവും പതിപ്പിച്ച ഉൽപന്നം പുറത്തിറക്കാൻ ഇത്തരം കമ്പനികൾ ഫിഫയുടെ അനുമതി വാങ്ങുന്നത്.
2022 ഖത്തർ ലോകകപ്പിൽ ഇത്തരം ഉൽപന്നങ്ങളുടെ വിൽപനാവകാശം ഖത്തർ കമ്പനിയായ ക്യൂ-ലൈവ് ആണ് സ്വന്തമാക്കിയത്. ഗിഫ്റ്റ്, സ്റ്റേഷനറി ഉൽപന്നങ്ങളിൽ ലോകകപ്പിൻെറ പ്രതീതി ഉണർത്തുന്ന ദ്വിമാന, ത്രിമാന പ്രിൻറിങ്ങുകളോടെയാവും സുവനീർ ഉൽപന്നങ്ങൾ പുറത്തിറക്കുക. ഖത്തർ, ഒമാൻ, കുവൈത്ത്, തുർക്കി എന്നിവിടങ്ങളിലെ വിൽപനക്കുള്ള അനുമതിയാണ് പ്രാദേശിക സ്ഥാപനമായ ക്യൂ-ലൈവിന് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

