Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right'യങ്​ കൊമ്പൻസ്​'...

'യങ്​ കൊമ്പൻസ്​' പരിശീലന ക്യാമ്പിൽ ലോകകപ്പ്​-സ്വാതന്ത്ര്യ ദിനാഘോഷം

text_fields
bookmark_border
യങ്​ കൊമ്പൻസ്​ പരിശീലന ക്യാമ്പിൽ ലോകകപ്പ്​-സ്വാതന്ത്ര്യ ദിനാഘോഷം
cancel
camera_alt

ഐ.​എ​സ്.​സി-​മ​ഞ്ഞ​പ്പ​ട ഖ​ത്ത​ർ യ​ങ്​ കൊ​മ്പ​ൻ​സ്​ ഫു​ട്​​ബാ​ൾ ക്യാ​മ്പ്​ അം​ഗ​ങ്ങ​ൾ പ​രി​ശീ​ല​ക​ർ​ക്കൊ​പ്പം

ദോ​ഹ: ആ​സാ​ദി കാ ​അ​മൃ​ത്​ മ​ഹോ​ത്സ​വ​ത്തി​ന്‍റെ​യും ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ൾ നൂ​റു​ദി​ന കൗ​ണ്ട്​​ഡൗ​ണി​ന്‍റെ​യും ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ സ്​​പോ​ർ​ട്​​സ്​ സെ​ന്‍റ​റും കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്​ ആ​രാ​ധ​ക കൂ​ട്ടാ​യ്മ​യാ​യ മ​ഞ്ഞ​പ്പ​ട ഖ​ത്ത​റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ​യ​ങ്​ കൊ​മ്പ​ൻ​സ്​ വേ​ന​ല​വ​ധി സൗ​ജ​ന്യ ഫു​ട്​​ബാ​ൾ പ​രി​ശീ​ല​ന ക്യാ​മ്പ്​ അം​ഗ​ങ്ങ​ൾ​ക്ക്​ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം​ചെ​യ്തു. ക്യാ​മ്പി​ലെ വി​ദ്യാ​ർ​ഥി​ക​ളെ പ​​ങ്കെ​ടു​പ്പി​ച്ച്​ വി​പു​ല​മാ​യ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​വും നൂ​റു​ദി​ന കൗ​ണ്ട്​​ഡൗ​ൺ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു.

ഒ​ലി​വ് ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ദീ​പ​ക് മി​ത്ത​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​ൻ സ്പോ​ർ​ട്സ് സെ​ന്റ​റും മ​ഞ്ഞ​പ്പ​ട​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്ന ഒ​രു​മാ​സ​ത്തെ സൗ​ജ​ന്യ സ​മ്മ​ർ ഫു​ട്ബാ​ൾ ക്യാ​മ്പി​നെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. വ​ള​ർ​ന്നു​വ​രു​ന്ന ത​ല​മു​റ​ക്ക് ഫു​ട്‌​ബാ​ളി​ന്റെ ബാ​ല​പാ​ഠ​ങ്ങ​ൾ പ​ക​ർ​ന്നു​ന​ൽ​കു​ന്ന ക്യാ​മ്പ് മി​ക​ച്ചൊ​രു മു​ത​ൽ​ക്കൂ​ട്ടാ​വു​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സ​മ്മ​ർ ക്യാ​മ്പ് പ​രി​ശീ​ല​ക​രാ​യ സു​നീ​ഷ് ശി​വ​ൻ, സു​വി​ത്ത് വാ​ഴ​പ്പു​ള്ളി എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക്യാ​മ്പി​ലെ കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി സം​ഘ​ടി​പ്പി​ച്ച പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ട്, ക്രോ​സ് ബാ​ർ ച​ല​ഞ്ച്, ബാ​ൾ പ്ലേ​സി​ങ് തു​ട​ങ്ങി​യ മ​ത്സ​ര​വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. ക്യാ​മ്പ്​ അം​ഗ​ങ്ങ​ൾ​ക്ക്​ ഇ​ന്ത്യ​ൻ എം​ബ​സി ഡി​ഫ​ൻ​സ് അ​റ്റാ​ഷെ ക്യാ​പ്റ്റ​ൻ മോ​ഹ​ൻ അ​ട്​​ല, ഐ.​എ​സ്‌.​സി വൈ​സ് പ്ര​സി​ഡ​ന്റ് ഷെ​ജി വ​ലി​യ​ക​ത്ത്, മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം​ചെ​യ്തു. ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് ഈ​സ, മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ശ്രീ​നി​വാ​സ്, ബോ​ബ​ൻ, രാ​ജേ​ഷ്, സി​പ്പി ജോ​സ്, മ​ണി​ക​ണ്ഠ​ൻ, നി​ഷ, മ​ഞ്ഞ​പ്പ​ട പ്ര​സി​ഡ​ന്റ് ദീ​പേ​ഷ് ഗോ​വി​ന്ദ​ൻ​കു​ട്ടി, വൈ​സ് പ്ര​സി​ഡ​ന്റ് ജോ​സ് ഫ്രാ​ൻ​സി​സ് സെ​ക്ര​ട്ട​റി അ​ഖി​ൽ നൂ​ർ​ദീ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഒ​രു​മാ​സ​ത്തെ പ​രി​ശീ​ല​ന ക്യാ​മ്പി​ൽ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ പ​​ങ്കെ​ടു​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:'Young Kompans' Training Camp
News Summary - World Cup-Independence Day Celebration at 'Young Kompans' Training Camp
Next Story