ഫുട്ബോൾ രാജാക്കന്മാർക്ക് ഖത്തർ എയർവേയ്സിെൻറ പ്രശംസ
text_fieldsദോഹ: െക്രായേഷ്യയെ കീഴടക്കി ലോക ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട ഫ്രഞ്ച് ടീമിന് ഫിഫയുടെ ഔദ്യോഗിക എയർലൈൻ പങ്കാളിയായ ഖത്തർ എയർവേയ്സിെൻറ പ്രശംസ. ഫ്രഞ്ച് ടീമിന് അഭിനന്ദനങ്ങൾ നേരുകയാണ് കാൽപന്തുകളിയിലൂടെ ലോകത്തെ ഒന്നാക്കാൻ സാധിച്ചിരിക്കുന്നുവെന്നും ഖത്തർ എയർവേയ്സ് സി ഇ ഒ അക്ബർ അൽ ബാകിർ പറഞ്ഞു.
ലോകത്തുടനീളം 200 കോടി ജനങ്ങളാണ് റഷ്യയിൽ നടന്ന ലോക ഫുട്ബോൾ ചാമ്പ്യൻഷിപ്പ് വീക്ഷിച്ചിരിക്കുന്നത്. ഖത്തർ എയർവേയ്സിെൻറ സാമൂഹിക മാധ്യമ ചാനലുകൾ വഴി 250 മില്യൻ ആളുകളും ലോകകപ്പ് വീക്ഷിച്ചു. 2022ൽ ഖത്തറിൽ നടക്കാനിരിക്കുന്ന ലോകകപ്പിന് മുന്നോടിയായി കൂടുതൽ വിപുലമായ പദ്ധതികളാണ് ഖത്തർ എയർവേയ്സ് ആവിഷ്കരിച്ചിരിക്കുന്നത്. 2022 വരെയാണ് ഖത്തർ എയർവേയ്സും ഫിഫയും തമ്മിലുള്ള കരാർ.
