ലോകകപ്പ്: നവംബർ ഒന്ന് മുതൽ ദോഹ കോർണിഷിൽ ഗതാഗത വിലക്ക്
text_fieldsദോഹ: ലോകകപ്പ് ആഘോഷങ്ങളുടെ വേദിയായ ദോഹ കോർണിഷിൽ നവംബർ ഒന്ന് മുതൽ തന്നെ വാഹന യാത്രക്ക് വിലക്കേർപ്പെടുത്തി. ലോകകപ്പ് കഴിയുന്ന ഡിസംബർ 19 വരെ ദോഹ കോർണിഷിൽ കാൽനടയാത്രക്കാർക്ക് മാത്രമായി പ്രവേശനം നിയന്ത്രിക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
നവംബർ 20ന് കിക്കോഫ് കുറിക്കുന്ന ലോകകപ്പ് ഒരുക്കങ്ങളുടെ ഭാഗമായാണ് 20 ദിവസം മുമ്പു തന്നെ കോർണിഷിലേക്കുള്ള വാഹന പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത്.
ലോകകപ്പ് വേളയിൽ ഖത്തറിൻെറ ആഘോഷങ്ങളുടെ പ്രധാന വേദിയാണ് ദോഹ കോർണിഷ്. ആറ് കിലോമീറ്റർ ദൂരത്തിൽ ഫാൻ വിവിധ ആഘോഷ പരിപാടികൾക്കായിരിക്കും കോർണിഷ് വേദിയാവുന്നത്. ഓരോ ദിവസവും ആറ് ലക്ഷേത്താളം പേരെയാണ് ടൂർണമെൻറ് സമയത്ത് കോർണിഷിൽ പ്രതീക്ഷിക്കുന്നത്. കോർണിഷിനോട് ചേർന്നുള്ള അൽ ബിദ്ദ പാർക്കാണ് ലോകകപ്പിൻെറ ഏറ്റവും പ്രധാനപ്പെട്ട ഫിഫ ഫാൻ സോൺ.

