'കുർറ' ലോകകപ്പ് കൗണ്ട്ഡൗൺ പതിപ്പ് പ്രകാശനം ഇന്ന്
text_fieldsദോഹ: ഫിഫ ലോകകപ്പ് ഒരുവർഷ കൗണ്ട്ഡൗണിെൻറ ഭാഗമായി ഗൾഫ് മാധ്യമം പ്രസിദ്ധീകരിച്ച പ്രത്യേക പതിപ്പ് 'കുർറ' പ്രകാശനം വെള്ളിയാഴ്ച സോക്കർ കാർണിവൽ വേദിയിൽ നടക്കും.
ലോകകപ്പ് ഒരുക്കങ്ങളും ആതിഥേയ രാജ്യത്തിെൻറ ഫുട്ബാൾ മികവും മേഖലയുടെ ചരിത്രവും മുതൽ ലോകഫുട്ബാളിലെ സമഗ്രമായ വിശകലനവുമായാണ് 'കുർറ' പുറത്തിറങ്ങുന്നത്. ആരാധകരെ കണ്ണീരിലാഴ്ത്തി വിടവാങ്ങിയ ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണയെയും സ്മരിക്കുന്നു. പ്രമുഖ കളിയെഴുത്തുകാരായ ഡോ. മുഹമ്മദ് അഷ്റഫ്, ഇൻസൈഡ് ഖത്തർ എഡിറ്റർ ഡി. രവികുമാർ, പ്രമുഖ ഫുട്ബാൾ കമേൻററ്റർ ഡി. ഷൈജു ദാമോദരൻ ഉൾപ്പെടെ പ്രമുഖരുടെ കുറിപ്പുകളും ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ ജനറൽ സെക്രട്ടറിയായ ഡാറ്റോ വിൻഡ്സർ ജോണിെൻറ പ്രത്യേക അഭിമുഖവുമായാണ് 'കുർറ'പ്രത്യേക പതിപ്പ് വായനക്കാരിലെത്തുന്നത്. പ്രകാശന ചടങ്ങിൽ വിശിഷ്ടാതിഥികൾ പങ്കെടുക്കും.