ലോകകപ്പ്; ഖത്തരി സംസ്കാരത്തെ മാനിക്കണമെന്ന് ബ്രിട്ടീഷ് മന്ത്രി
text_fieldsജെയിംസ് ക്ലെവർലി
ദോഹ: ബ്രിട്ടനിൽനിന്ന് ഫിഫ ലോകകപ്പിനെത്തുന്ന ആരാധകർ ആതിഥേയ രാജ്യത്തിന്റെ സംസ്കാരത്തെ ബഹുമാനിക്കണമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലി പൗരന്മാരോടാവശ്യപ്പെട്ടു. ഒരു മുസ്ലിം രാജ്യമാണ് ഖത്തർ. അവരുടെ സംസ്കാരം വ്യത്യസ്തമാണ്. നിങ്ങൾ ഒരു രാജ്യത്ത് സന്ദർശിക്കുമ്പോൾ ആ രാജ്യത്തിന്റെ സംസ്കാരത്തെ ആദരിക്കുകയെന്നത് വളരെ പ്രധാനപ്പെട്ടതാണ് - ക്ലെവർലി കൂട്ടിച്ചേർത്തു.
ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളിലും ഖത്തരി അധികാരികളുമായി ഒത്തുചേർന്നാണ് ബ്രിട്ടനും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ലോകകപ്പ് ഫുട്ബാൾ ആസ്വദിക്കുന്നതിനായി അവിടെയെത്തുന്ന ആരാധകരുടെ സുരക്ഷ ഉറപ്പാക്കാൻ ഖത്തരികൾ പ്രതിജ്ഞാബദ്ധരാണ് -അദ്ദേഹം വ്യക്തമാക്കി.
മിഡിലീസ്റ്റിൽ ബ്രിട്ടന് വളരെ വേണ്ടപ്പെട്ട പങ്കാളികളാണുള്ളതെന്നും നമ്മെക്കാളും വളരെ സ്വതന്ത്രമായ രാഷ്ട്രങ്ങളാണ് ഇവയെന്നും അതിനാൽ ഒരു സന്ദർശകനെന്ന നിലയിൽ ഒരു രാജ്യത്തെത്തുമ്പോൾ അവിടത്തെ സംസ്കാരത്തെയും നിയമങ്ങളെയും മാനിക്കേണ്ടത് ഏറെ പ്രാധാന്യമർഹിക്കുന്നുവെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

