ഖത്തറിനെ റഷ്യയിൽ അവതരിപ്പിച്ച് സുപ്രീം കമ്മിറ്റി
text_fieldsദോഹ: നാല് വർഷങ്ങൾക്കപ്പുറം 2022ൽ ഇവിടെ കൊച്ചു ഖത്തറിൽ ലോക ഫുട്ബോൾ മാമാങ്കത്തിനായി പന്തുരുളുമ്പോൾ ഖത്തറിെൻറ തനത് സംസ്കാരവും ആതിഥ്യമര്യാദകളും റഷ്യയിൽ അവതരിപ്പിക്കുകയാണ് ഖത്തർ. റഷ്യയിലെത്തിയ ഫുട്ബോൾ േപ്രമികൾക്ക് മുന്നിൽ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയാണ് ഖത്തർ ലോകകപ്പ് കാമ്പയിൻ നടത്തുന്നത്.
കാമ്പയിെൻറ ഭാഗമായുള്ള പ്രധാന പരിപാടികളിലൊന്നായ മജ്ലിസ് ഖത്തറിെൻറ ഔദ്യോഗിക ഉദ്ഘാടനം സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി നിർവഹിച്ചു. ചടങ്ങിൽ നൂറിലധികം വരുന്ന ഖത്തർ സ്റ്റേക്ക് ഹോൾഡേഴ്സ്, ഫുട്ബോൾ പങ്കാളികൾ, മാധ്യമ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ത്രീ ടയേഴ്ഡ് പോപ് അപ് ഇൻസ്റ്റലേഷൻ സ്ഥാപിച്ചിരിക്കുന്നത് മോസ്കോയിലെ പ്രശസ്ത ഗോർകി പാർക്കിലാണ്. ഒമ്പത് ദിവസം നീണ്ടുനിൽക്കുന്ന കാമ്പയിെൻറ ഭാഗമായി മജ്ലിസ് ഖത്തറിലേക്കുള്ള പ്രവേശനം മുഴുവൻ ആളുകൾക്കും സൗജന്യമായിരിക്കുമെന്ന് സുപ്രീം കമ്മിറ്റി വ്യക്തമാക്കി. റഷ്യയിൽ നിന്നും ഇനി ഖത്തറിലേക്ക് ഫുട്ബോൾ േപ്രമികളുടെ ശ്രദ്ധ തിരിക്കുകയാണെന്നും അറബ് ലോകത്തെ തന്നെ ആദ്യ ലോകകപ്പായിരിക്കുമിതെന്നും ചടങ്ങിൽ ഹസൻ അൽ തവാദി പറഞ്ഞു. ഫുട്ബോൾ ലോകത്തിന് ഏറ്റവും മികച്ച മുഹൂർത്തങ്ങളായിരിക്കും ഖത്തർ ലോകകപ്പ് നൽകുകയെന്നും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഖത്തർ ആതിഥ്യം വഹിക്കുന്ന ലോകകപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിെൻറ പ്രചാരണാർഥമാണ് മജ്ലിസ് ഖത്തർ ഒരുക്കിയിരിക്കുന്നത്. അൽ ഖോറിൽ നിർമ്മാണം അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കുന്ന അൽഖോർ സ്റ്റേഡിയത്തിെൻറ രൂപരേഖ മജ്ലിസ് ഖത്തറിൽ തയ്യാറാക്കിയിരിക്കുന്ന പുരാതന അറബ് തമ്പുകളുടെ മാതൃകയിൽ നിന്നുമാണ് കടമെടുത്തിരിക്കുന്നത്. മജ്ലിസ് ഖത്തറിന് പുറമേ, മോസ്ക നദിയിൽ പൊങ്ങിക്കിടക്കുന്ന മൾട്ടിമീഡിയ മ്യൂസിയവും സുപ്രീം കമ്മിറ്റി തയ്യാറാക്കിയിട്ടുണ്ട്. ലോകത്തിൽ തന്നെ ആദ്യമായി അവതരിപ്പിക്കപ്പെടുന്ന ഈ മ്യൂസിയത്തിലെ മൾട്ടിമീഡിയ പ്രദർശനത്തിലൂടെ സന്ദർശകരെ ഖത്തറിലെത്തിക്കാനാണ് സംഘാടകർ ശ്രമിക്കുന്നത്. അതോടൊപ്പം തന്നെ ഹമദ് രാജ്യാന്തര വിമാനത്താവളം, സൂഖ് വാഖിഫ്, അലി ബിൻ ഹമദ് അൽ അത്വിയ അറീന എന്നിവിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഡിജിറ്റൽ പോർട്ടലുകളിലൂടെ ഖത്തറിെൻറ നേർജീവിതം നേരിൽ കാണാനുള്ള അവസരവും സുപ്രീം കമ്മിറ്റി റഷ്യയിലെത്തുന്നവർക്കായി സജ്ജീകരിച്ചിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
